മുട്ടം: ഇടപ്പള്ളിമുണ്ടുപാലത്തിങ്കല്‍ ബിനോയിയുടെവീട്ടിലാണ് ശനിയാഴ്ച കുരങ്ങ് എത്തിയത്. വീട്ടുകാര്‍ ഓടിച്ചപ്പോള്‍ ഇല്ലിചാരി മലയുടെ ഭാഗത്തേക്ക് ഇത് കയറി പോയി. കുരങ്ങ് ശല്യത്താല്‍ പൊറുതി മുട്ടുകയാണ് മുട്ടം പഞ്ചായത്തിലെ ഇടപ്പള്ളി, പഴയമറ്റം, ഇല്ലിചാരി, തോണിക്കുഴി പ്രദേശവാസികള്‍. പാമ്പനാനി, തോണിക്കുഴി, ഇല്ലിചാരി, കാട്ടോലി പ്രദേശങ്ങള്‍ക്ക് സമീപത്തുള്ള വനം പ്രദേശങ്ങളില്‍ നിന്നാണ് ഇവ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് എത്തുന്നത്.
ആള്‍ താമസമുള്ള വീടുകളുടെ മുറ്റം വരാന്ത ചിലയവസരങ്ങളില്‍ വീടിന്റെ മുറികളിലേക്കും അടുക്കളയിലേക്കും കുരങ്ങുകള്‍ കടന്ന് വരുന്നത് പ്രദേശവാസികള്‍ക്ക് ഏറെ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ചിലയവസരങ്ങളില്‍ ഇവചെറിയ കുട്ടികള്‍ക്ക് നേരെയും പാഞ്ഞടുക്കുന്നുമുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പഴയമറ്റം തോണിക്കുഴി ഭാഗത്ത് കൂട്ടത്തോടെ എത്തിയ കുരങ്ങുകള്‍ കാര്‍ഷിക വിളകള്‍ക്ക് ഏറെനാശനഷ്ടം ഉണ്ടാക്കിയതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു.
മലമുകളില്‍ തീറ്റ കിട്ടാത്തതിനാല്‍ ഭക്ഷണം തേടിയാണ് കുരങ്ങുകള്‍ മല ഇറങ്ങുന്നത് എന്നും ഒരു വിഭാഗം നാട്ടുകാര്‍ പറയുന്നു. വനം വകുപ്പ് അധികൃതര്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: