കാലടി: ലോക്ഡൗണ്‍ നിയമലംഘനം നടത്തിയ അങ്കമാലി എംഎല്‍എ അടക്കം 15 പേര്‍ക്കെതിരെ കാലടി പോലീസ് കേസടുത്തു.കാലടി കൈപ്പട്ടൂരില്‍ കഴിഞ്ഞ ദിവസം കുട്ടികള്‍ക്ക് മാസ്ക് വിതരണം ചെയ്ത സംഭവത്തിലാണ് റോജി എം. ജോണ്‍ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോള്‍, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ടി.പി. ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗം സാംസണ് ചാക്കോ എന്നിവര്‍ക്കും മറ്റു 11 പേര്‍ക്കുമെതിരെയാണ് കേസ്. ബ്ലോക്ക് പഞ്ചായത്തിലെ കാലടി ഡിവിഷനിലെ എഴുപതോളം കുട്ടികള്‍ക്കുള്ള മാസ്ക്് വിതരണമാണ് നടന്നത്.
രണ്ട് വയസ് മുതല്‍ 10 വയസുവരെയുള്ള കുട്ടികള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. സാമൂഹിക അകലം പാലിക്കാതെയായിരുന്നു പരിപാടി. എംഎല്‍എയാണ് മാസ്ക്ക് വിതരണം ഉദ്ഘാടനം ചെയ്തത്. ഏഴില്‍ അധികം ജനപ്രതിനിധികള്‍ പങ്കെടുത്തു. രണ്ടാഴ്ച മുന്‍പ് കാലടി ടൗണില്‍ ഐഎന്‍ടിയുസി വിഭാഗത്തില്‍പ്പെട്ട ഓട്ടോ ലോട്ടറി ചുമട്ട് തൊഴിലാളികള്‍ക്ക് കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് നിയമം ലംഘിച്ച് കൂട്ടം കൂടിയതിന് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: