കാസര്‍കോട്: കോവിഡ്19 സ്ഥിരീകരിച്ച പൈവളിഗെയിലെ സിപിഎം പ്രാദേശിക നേതാവിന്റെയും പഞ്ചായത്തംഗമായ ഭാര്യയുടേയും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ നൂറിനടുത്താളുകളെന്ന് കോവിഡ് നിരീക്ഷണ സെല്ലിന്റെ കണക്കുകൂട്ടല്‍. പൊതുപ്രവര്ത്തകന് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ മൂന്ന് തവണ പോയതിന് പിന്നാലെ പ്രദേശത്തെ ഒരു മരണവീട്ടിലും പോയിരുന്നു. സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യയായ പഞ്ചായത്തംഗത്തിന്റെ സമ്പര്‍ക്ക പട്ടികയില്‍ ജനപ്രതിനിധികളടക്കം 20ലേറെ പേരുണ്ട്. അവരും നിരീക്ഷണത്തിലായി.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സന്ദര്‍ശനം കാരണം രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേരാണ് ക്വാറന്റൈനില്‍ പോയത്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് രോഗം ബാധിച്ചതിനാല്‍ ഇവിടത്തെ 17 പേര് ക്വാറന്റൈനിലായി. അതേസമയം കോവിഡ് രോഗസാധ്യതയുമായെത്തിയ ആളുമായി സമ്പര്‍ക്കമുണ്ടായിട്ടും സമൂഹത്തിന് ഭീഷണിയാകുന്ന തരത്തില്‍ പെരുമാറിയതിന് സിപിഎം പ്രാദേശിക നേതാവിനെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് പ്രകാരം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. സിപിഎം നേതാക്കളായ പൊതുപ്രവര്‍ത്തക ദമ്പസിപിഎം നേതാവിന്റെയും ഭാര്യയുടെയും സമ്പര്‍ക്കപ്പട്ടികയില്‍ നൂറിനടുത്താളുകള്തികളുടേത് ഗുരുതര വീഴ്ചയാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. സിപിഎം നേതാവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജനപ്രതിനിധിയായ ഭാര്യയെയും മഞ്ചേശ്വരം പോലീസ് പ്രതിയാക്കിയേക്കും.
മഹാരാഷ്ട്രയില്‍ നിന്ന് ബന്ധുവിനെ ചരക്ക് ലോറിയില്‍ അതിര്‍ത്തിയിലെത്തിച്ച ശേഷം പൈവളിഗെയിലെ വീട്ടിലെത്തിച്ചത് അനധികൃതമായ നടപടിയിലൂടെയാണെന്ന് സൂചന ലഭിച്ചു. തലപാടി അതിര്‍ത്തിയിലെത്തിയ ഇയാള്‍ക്ക് നിയമാനുസൃതമുള്ള പാസ് ഉണ്ടായിരുന്നില്ല. അവിടെ വെച്ച് ഇയാളെ കാറില്‍ കയറ്റി നാട്ടിലേക്ക് കൊണ്ടു വരികയായിരുന്നു. മെയ് നാലിനാണ് ബന്ധുവിനെ അതിര്‍ത്തി കടത്തിയത്. അതിര്‍ത്തിയില്‍ നിന്ന് ഇവരുടെ വീട്ടിലേക്ക് 20 കിലോമീറ്റര്‍ ആണുള്ളത്. ഈ യാത്രയിലാണ് എല്ലാവര്ക്കും രോഗം ബാധിച്ചത്. ബന്ധുവിന് മെയ് 11 ന് രോഗം സ്ഥിരീകരിച്ചു. അതിനു മുമ്പ് തന്നെ പൊതുപ്രവര്‍ത്തകനും രോഗ ലക്ഷണം ഉണ്ടായി. തൊണ്ട വേദന കലശലായതോടെ ഇയാള്‍ ഇഎന്‍ടി സ്പെഷലിസ്റ്റിനെ കണ്ടു മരുന്നു വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ക്വാറന്റൈന് നിര്‍ദ്ദേശം ലംഘിച്ച സിപിഎം പ്രാദേശിക നേതാവിനെതിരെ ജില്ലാ നേതൃത്വം രംഗത്തുവന്നു. പ്രാദേശിക നേതാവിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് സിപിഎം ന്യായീകരിക്കില്ലെന്ന് തള്ളി പറഞ്ഞിരിക്കുകയാണ് നേതൃത്വം. ഇദ്ദേഹത്തെ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്താനുള്ള നീക്കങ്ങളും സജീവമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: