കൊറോണ വൈറസ് വ്യാപനത്തില്‍ കഷ്ടത അനുഭവിക്കുന്ന സാധാരണക്കാരുടെ കൈകളില്‍ പണം ലഭ്യമാക്കുന്ന പാക്കേജാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിശദീകരിക്കുന്നതെന്നും എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ എസ്. ആദികേശവന്‍. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്കും കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കുന്നതാണ് 20 ലക്ഷം കോടിയുടെ പാക്കേജിലെ ആദ്യപടിയായി ഊന്നല്‍ നല്‍കിയതെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
ബാങ്കുകള്‍ക്ക് നൂറു ശതമാനം ഗ്യാരന്റിയോടെ വായ്പകള്‍ ആശങ്കയില്ലാതെ നല്‍കാനാകും. ഇത് ബാങ്കുകള്‍ക്ക് പ്രോത്സാഹനമാകും. ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ ശേഷി കൂട്ടാനുള്ള 10,000 കോടിയുടെ സഹായം ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും കരുത്തേകും. ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം കുറച്ചതും സ്വാഗതാര്‍ഹമാണ്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങളും നടപടികളും കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ പ്രതിസന്ധിയെ അവസരമാക്കി മാറ്റാനുള്ള ഇച്ഛാശക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പാക്കേജിലൂടെ പ്രകടമായത്.
https://www.youtube.com/watch?v=2Yg2p4crEHY
പ്രതികരിക്കാൻ ഇവിടെ എഴുതുക: