ന്യൂദല്‍ഹി: മദ്യശാലകൾ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിയുമായി എത്തിയ അഭിഭാഷകന് ഒരുലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി. പ്രശസ്തിക്കുവേണ്ടിയാണ് ഇത്തരം ഹര്‍ജികളെന്നും നിസാര ഹര്‍ജികള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് പിഴയീടാക്കണമെന്നും അഭിപ്രായപ്പെട്ട കോടതി അഭിഭാഷകന്റെ ഹർജി ചെയ്തു.
സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും മദ്യശാലകള്‍ അടയ്‌ക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് കുമാര്‍ എന്ന അഭിഭാഷകന്‍ സുപ്രീംകോടതിയെ സമീപിച്ചത്. മദ്യശാലകള്‍ തുറന്നതോടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദത്തിനായി ഹാജരായ അദ്ദേഹം രാജ്യത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത നിരവധി കേസുകളുണ്ടെന്ന് മറക്കരുതെന്നും ഓര്‍മിപ്പിച്ചു. എന്നാല്‍ അതും മദ്യവില്പനയുമായി എന്താണ് ബന്ധമുള്ളതെന്നായിരുന്നു കോടതിയുടെ മറുചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: