തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തിൽ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഗാര്‍ഹിക അതിക്രമങ്ങള്‍ വർദ്ധിക്കുന്നുവെന്ന് കിലയുടെ പഠനറിപ്പോർട്ട്. ഇടത്തരം സാമ്പത്തിക സ്ഥിതിയിലുള്ളവരില്‍ നിന്നാണ് കൂടുതല്‍ പരാതികളും വന്നിട്ടുള്ളത്.
റിപ്പോര്‍ട്ട് കില വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടാണ് ഗാര്‍ഹിക പീഡനത്തിനുള്ള പ്രധാന കാരണമായി കൂടുതല്‍ പേരും പറയുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 40 പേരാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തിയത്.
ഗാര്‍ഹിക അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്ന മിത്ര, സഖി, ഭൂമിക, സ്നേഹിത, മഹിള സമഖ്യ ഹെല്‍ലൈനുകള്‍ വഴി 188 പരാതികളാണ് കിട്ടിയത്. 26 ദിവസത്തിനിടെ ലഭിച്ച പരാതികളില്‍ കൂടുതലും ശാരീരിക പീഡനത്തിന് എതിരെയുള്ളവയാണ്. 102 പരാതികള്‍ മാനസികമായി പീഡിപ്പിക്കുന്നെന്ന് കാണിച്ചും 79 എണ്ണം ലൈംഗിക പീഡനത്തിനുമായാണ് കിട്ടിയത്.
മദ്യം കിട്ടാത്തത് അതിക്രമത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടി 28 പേരാണ് പരാതി നല്‍കിയിരിക്കുന്നത്. സംശയ രോഗവും ലൈംഗിക വിസമ്മതവുമാണ് മറ്റ് കാരണങ്ങള്‍. 188ല്‍ 131 പരാതികളിലും കുറ്റക്കാര്‍ ഭര്‍ത്താവാണ്. 23 പരാതികളില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളും 18പരാതികളില്‍ മറ്റ് കുടുംബാംഗങ്ങളും പ്രതിസ്ഥാനത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: