മംഗലപുരം: മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യധാന്യകിറ്റ് വിതരണത്തില്‍ ക്രമക്കേടെന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
2050 ഭക്ഷ്യധാന്യ കിറ്റുകളാണ് സായിഗ്രാമം മംഗലപുരം ഗ്രാമപഞ്ചായത്തിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. എന്നാല്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ ഗ്രാമപഞ്ചായത്തില്‍ എത്തിക്കുകയോ പഞ്ചായത്ത് സ്റ്റോക്ക് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തില്ലെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ആരോപണം.
പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുകയും സെക്രട്ടറിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ബിജെപി നടത്തിയ പ്രതിഷേധ ധര്‍ണ ചിറയിന്‍കീഴ് നിയോജകമണ്ഡലം പ്രസിഡന്റ് സാബു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സമിതി പ്രസിഡന്റ് ഷൈജുവിന്റെ അധ്യക്ഷതയില്‍ ബിജെപി നേതാക്കളായ തോന്നയ്ക്കല്‍ രവി, ഉദയകുമാര്‍, പഞ്ചായത്തംഗം ദീപാ സുരേഷ്, അജല്കുമാര്, രമേശന്, സുജു, മോനി മുരുക്കുംപുഴ, വിപിന്‍ വിഷ്ണുമംഗലം എന്നിവര്‍ സംസാരിച്ചു. തോന്നയ്ക്കല്‍ സായിഗ്രാമത്തിന് സമീപമുള്ള ഏഴ് വാര്‍ഡുകളിലേക്കുള്ള ഭക്ഷധാന്യകിറ്റാണ് ഗ്രാമപഞ്ചായത്തധികൃതരുടെ ആവശ്യപ്രകാരം നല്‍കിയതെന്ന് സായിഗ്രാമം അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: