നെയ്യാറ്റിന്‍കര: ശക്തമായ ഇടിമിന്നലില്‍ നാലു വീടുകള്‍ക്ക് നാശനഷ്ടം. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് ഉണ്ടായ ശക്തമായ ഇടി മിന്നലില്‍ പരശുവയ്ക്കല്‍ സ്വദേശികളായ സതീഷ്, വത്സല, അംബി, ജയന് എന്നിവരുടെ വീടുകളിലാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്.
സ്ഫോടക ശബ്ദത്തോടുകൂടി തീഗോളമായി വത്സലയുടെ വീടിനുമുന്നില്‍ പതിച്ച ഇടി 200 മീറ്റര്‍ ചുറ്റളവിലുള്ള സമീപത്തെ വീടുകളിലേക്ക് വ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ എല്ലാംതന്നെ കത്തി നശിച്ചു. ഇടിയുടെ ആഘാതത്തില്‍ സതീശന്റെ പറമ്പിലെ വന്മരങ്ങളും വിണ്ടുകീറി. വീടിന്റെ ചുമരുകള്‍ വെടിച്ചുകീറി.
ഗ്രാനൈറ്റ് പാളികളെ ഉള്‍പ്പെടെ തകര്‍ത്തായിരുന്നു പ്രദേശത്ത് ഇടി താണ്ഡവമാടിയത്. ആളപായം ഉണ്ടായില്ല എന്നതൊഴിച്ചാല്‍ ഉണ്ടായ സംഭവങ്ങള്‍ ഞെട്ടലോടെ കൂടിയാണ് പ്രദേശവാസികള്‍ വിവരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: