നെയ്യാര്‍ഡാം: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി കര്‍ഷകര്‍ക്ക് കിട്ടുവാനുള്ള നടപടി സ്വീകരിച്ചതിന്റെ പേരില്‍ കൃഷി ഓഫീസര്‍ക്ക് സ്ഥലംമാറ്റം. കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസര്‍ക്കാണ് പഞ്ചായത്തിന്റെ പ്രതികാര നടപടി നേരിടേണ്ടി വന്നത്.
കര്‍ഷകര്‍ക്ക് മൂന്നു തവണയായി 2000 വീതം ഒരു വര്‍ഷം 6000 രൂപ ലഭിക്കുന്ന പദ്ധതി പ്രകാരം അര്‍ഹരായവര്‍ക്കെല്ലാം തുക ലഭിക്കുന്നതിനുള്ള നടപടി കൃഷി ഓഫീസര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതില്‍ വിറളി പൂണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷി ഓഫീസറോട് തട്ടിക്കയറുകയും ബിജെപിയുടെ പദ്ധതികള്‍ ജനങ്ങള്‍ക്ക് വാങ്ങി കൊടുക്കുവാന്‍ വേണ്ടി മാത്രമാണോ താങ്കള്‍ ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുകയും ഉണ്ടായി.
ഓഫീസില്‍ വരുന്ന കര്‍ഷകര്‍ക്ക് ഫോം പൂരിപ്പിക്കാന്‍ ഓഫീസ് ചുറ്റുമതിലിന് പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ ഇരുന്നു എന്നതിനാലാണ് പഞ്ചായത്ത് പ്രസിഡന്റ് പ്രകോപിതയായത്. കഴിഞ്ഞ പ്രളയകാലത്ത് കള്ളിക്കാട് ഉള്ള ഒരു പ്രമുഖ സിപിഎം നേതാവ് വെള്ളം കയറി വളര്‍ത്തു കോഴികള്‍ ചത്തു എന്ന് വ്യാജ അപേക്ഷ നല്‍കുകയും അതിന്മേല് അന്വേഷിച്ചപ്പോള്‍ കോഴികള്‍ ഒന്നും തന്നെ അദ്ദേഹത്തിന് ഇല്ല എന്നു തെളിഞ്ഞതിനാല്‍ കൃഷി ഓഫീസര്‍ അപേക്ഷ വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. വ്യാജരേഖ ഉണ്ടാക്കി പണം കൈക്കലാക്കാനുള്ള സാധ്യത അടഞ്ഞത് പ്രാദേശിക നേതാവിന് വൈരാഗ്യം ഉണ്ടാകാന്‍ കാരണമായി.
വര്‍ഷങ്ങളായി കള്ളിക്കാട് കൃഷി ഓഫീസിലെ ഓഫീസര്‍മാര്‍ ഭരിക്കുന്നവര്‍ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുകയും യഥാര്‍ഥ കര്‍ഷകര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന രീതിയാണ് നിലനിന്നിരുന്നത്. നിലവിലെ കൃഷി ഓഫീസര്‍ വന്നശേഷം കര്‍ഷകര്‍ കൃഷി ഓഫീസുമായി നേരിട്ട് സഹകരിക്കുകയും ആനുകൂല്യങ്ങളെല്ലാം യഥാര്‍ഥ കര്‍ഷകര്‍ക്ക് ലഭിക്കുകയും ചെയ്തതോടുകൂടി വ്യാജകര്ഷകര്ക്ക് കൃഷി ഓഫീസറോട് വൈരാഗ്യമായി.
പല സന്ദര്‍ഭങ്ങളിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കൃഷി ഓഫീസറെ സ്ഥലംമാറ്റാന്‍ നോക്കുകയും ചെയ്തു. ചില ഘടകകക്ഷി നേതാക്കള്‍ മന്ത്രിയുടെ ഓഫീസില്‍ ചെന്ന് സമ്മര്‍ദം ചെലുത്തി നിലവിലെ കൃഷി ഓഫീസറെ സ്ഥലംമാറ്റിയെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: