വര്‍ക്കല: വിദേശത്തുനിന്ന് നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി വര്‍ക്കലയില്‍ ക്വാറന്റൈന് സെന്ററുകള്‍ സജ്ജമാക്കി. വര്‍ക്കല നിയോജക മണ്ഡലത്തിലെ പ്രവാസികളെ താമസിപ്പിക്കുന്നതിനായി 500 കിടക്കകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യു വകുപ്പും ഏറ്റെടുത്തിട്ടുള്ള കെട്ടിടങ്ങള്‍ ശുചീകരണം പൂര്‍ത്തിയായി കിടക്കകളും മറ്റ് സാധനങ്ങളും ക്രമീകരിച്ചു. ശിവഗിരി കണ്വന്ഷന് സെന്ററില്‍ 40 ബാത്ത് അറ്റാച്ച്ഡ് മുറികള്‍ തയാറായി. മംഗലാ ആശുപത്രിയില്‍ 30 മുറികളും അഞ്ച് റിസോര്‍ട്ടുകളിലായി 54 മുറികളും ഒരുക്കി. അകത്തുമുറി എസ്ആര്‍ മെഡിക്കല്‍ കോളേജില്‍ 160 കിടക്കകള്‍ സജ്ജമായിട്ടുണ്ട്. എസ്എന്‍ നേഴ്സിങ് ഹോസ്റ്റലിലും സൗകര്യമൊരുക്കി. ജില്ലാ ആയുര്‍വേദ ആശുപത്രിയിലേയും പ്രകൃതി ചികിത്സ കേന്ദ്രത്തിലേയും പേ വാര്‍ഡുകളും എടുത്തിട്ടുണ്ട്.
ചെമ്മരുതി പഞ്ചായത്തില്‍ എട്ട് കേന്ദ്രങ്ങള്‍ തയാറാക്കി. തച്ചോട് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് സെന്റര്‍, പനയറ എസ്എന്‍വി സ്കൂള്‍, പനയറ എല്‍പിഎസ്, കോവൂര്‍ ബഡ്സ് സ്കൂള്‍, ശ്രീനിവാസപുരം പകല്‍വീട്, പാലച്ചിറ സ്റ്റാവിയ ആശുപത്രി, ശ്രീനിവാസപുരം ഗവ എല്‍പിഎസ് എന്നിവിടങ്ങളിലാണ് ക്വാറന്റൈന് സെന്ററുകള്‍ ഒരുക്കിയിരിക്കുന്നത്. ഇടവ പഞ്ചായത്തിലെ ജവഹര്‍ പബ്ലിക് സ്കൂള്‍ ഹോസ്റ്റലും ചാവര്‍കോട് വികെസിറ്റി കോളേജ് ഹോസ്റ്റലും സിഎച്ച്എംഎം കോളേജ് ഹോസ്റ്റലും ക്വാറന്റൈന് സെന്ററുകളാക്കും. മടവൂരില്‍ എന്‍എന്‍എം ആശുപത്രിയും പള്ളിക്കല്‍ ഷബാന ഓഡിറ്റോറിയവും സുമയ്യ ഓഡിറ്റോറിയവും തയാറായി. നാവായിക്കുളത്തെ ആശുപത്രിയും സജ്ജമായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: