കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് പദ്ധതി ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥക്ക് ഉത്തേജനം നല്‍കുമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എം. ശ്യാംസുന്ദര്‍, സെക്രട്ടറി ലഫ് കേണല്‍ കെ.കെ. മനു എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
എംഎസ്എംഇ സെക്ടറിലേക്ക് പ്രഖ്യാപിച്ച സഹായങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് അടച്ചിടേണ്ടിവന്നതുമൂലം തളര്‍ന്നുപോയ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് വളരെയധികം പ്രോത്സാഹനമാകും. ചെറുകിട സംരംഭങ്ങള്‍ക്ക് മൂന്നു ലക്ഷം കോടിയും പ്രതിസന്ധിയിലായ സംരംഭങ്ങള്‍ക്ക് 20000 കോടിയും പ്രഖ്യാപിച്ചത് ഗുണകരമാണ്.
എം എസ്എംഇകാര്ക്ക് മൂലധനനിക്ഷേപത്തിന് 50000 കോടി രൂപ നല്‍കാനുള്ള തീരുമാനം മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കൂടി ഉപയോഗപ്പെടും. പിഎഫിലേക്ക് അടയ്ക്കേണ്ടുന്ന തുക കുറച്ചതും അടുത്ത മൂന്ന് മാസത്തേക്ക് സര്‍ക്കാര്‍ നല്‍കും എന്ന പ്രഖ്യാപനവും ഏറ്റവും ഉചിതമായ നടപടിയാണ്. പ്രാദേശിക ഉത്പാദനവും വിതരണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതും ഗുണകരമാണ്. ഈടില്ലാതെ വായ്പയും ടിഡിഎസ്, ടിസിഎസ് എന്നിവയില്‍ വരുത്തിയ കുറവും ചെറുകിടകാര്‍ക്ക് ഗുണകരമാണെന്നും ഇരുവരും പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: