മുക്കം: കേന്ദ്ര റോഡ് ഫണ്ട് (സിആര്‍എഫ്) ഉപയോഗിച്ച് 14 കോടി രൂപ ചെലവിട്ട് നവീകരിക്കുന്ന അഗസ്ത്യന്മുഴി-കുന്ദമംഗലം റോഡിലെ ടാറിങ് പൊളിഞ്ഞതില്‍ വന്‍ അഴിമതി ഉണ്ടെന്ന് ബിജെപി തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി ആരോപിച്ചു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് നിര്‍മ്മാണം നടക്കുന്നതെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി.ജയപ്രകാശ് പറഞ്ഞു.
അഞ്ച് സെന്റിമീറ്റര്‍ ടാറിങ് വേണ്ടിടത്ത് ഒരു സെന്റീമീറ്റര്‍ പോലും പലയിടങ്ങളിലും നടത്തിയിട്ടില്ല. ഇത് സംബന്ധിച്ച് വിജിലന്‍സ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി, ദേശീയ ഹൈവേ അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രശ്നത്തിന് പരിഹാരം കണ്ടില്ലങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ബിജെപി വ്യക്തമാക്കി.
ബിജെപി നേതാക്കളായ ബാലകൃഷ്ണന് വെണ്ണക്കോട്, ബിനു അടുക്കാട്ടില്‍, മനു സുന്ദര്‍, എം.ടി. സുധീര്‍, രാജന് കൗസ്തുഭം തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. നാട്ടുകാരില്‍ നിന്നും ഇവര്‍ വിവരങ്ങളും ശേഖരിച്ചു. ഒരു കിലോമീറ്ററിന് ഒരു കോടിയെന്ന നിലക്ക് രണ്ട് കിലോമീറ്റര്‍ മാത്രമാണ് ഇപ്പോള്‍ പ്രവൃത്തി പൂര്‍ത്തിയായത്. മുക്കം നഗരസഭയിലെ മാമ്പറ്റക്കും വെസ്റ്റ് മാമ്പറ്റക്കും ഇടയിലെ ടാറിങ്ങാണ് പൊട്ടിപ്പൊളിഞ്ഞത്.
ടാറിങ് നടത്തിയതിലെ അപാകതയാണ് റോഡ് തകരാന്‍ കാരണമെന്ന് നേരത്തെ നാട്ടുകാര്‍ ആരോപിച്ചിരുന്നു. പ്രദേശവാസികള്‍ എഞ്ചിനീയര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊളിഞ്ഞ ഭാഗം എംസാന്‍ഡ് ഉപയോഗിച്ച് താല്‍ക്കാലികമായി അടച്ചിരുന്നു. എന്നാല്‍ ഒരു മഴ പെയ്താല്‍ ഇത് പൊളിഞ്ഞ് പോരുമെന്നും അതിനാല്‍ പൊട്ടിപ്പൊളിഞ്ഞ ഭാഗം മുഴുവന്‍ റീടാറിങ് നടത്തണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: