വടകര: തലശ്ശേരി – മാഹി ബൈപ്പാസ് നിര്‍മാണത്തിന്റെ ഭാഗമായി മാഹിപ്പുഴയില്‍ നിര്‍മിച്ച ബണ്ട് മഴയ്ക്ക് മുമ്പേ പൊളിച്ചുമാറ്റണമെന്ന് ആര്‍ഡിഒ വി.പി. അബ്ദുറഹ്മാന് നിര്‍ദ്ദേശിച്ചു. നിര്‍മാണചുമതലയുള്ള കമ്പനി വേണം ഈ പ്രവൃത്തി ചെയ്യാന്‍. നിര്‍മാണം പൂര്‍ത്തിയായ മൂന്ന്, നാല് തൂണുകള്‍ക്ക് ഇടയിലാണ് ബണ്ട് നിര്‍മിച്ചത്.
കഴിഞ്ഞ മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തിലാണ് മഴയ്ക്ക് മുന്‍പേ ആര്‍ഡിഒ സ്ഥലം സന്ദര്‍ശിച്ചത്. ലോക്ഡൗണ്‍ കഴിയുന്ന മുറയ്ക്ക് ബണ്ട് നീക്കം ചെയ്യാമെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ ആര്‍ഡിഒക്ക് ഉറപ്പു നല്കി. കഴിഞ്ഞ പ്രളയത്തില്‍ ബണ്ട് പൊളിച്ചുമാറ്റാത്തതിനെ തുടര്‍ന്ന് അഴിയൂര്‍ പഞ്ചായത്തിലെ കക്കടവ്, കല്ലോറത് വാര്‍ഡുകളില്‍ വെള്ളപ്പൊക്കം ഉണ്ടായി ആളുകള്‍ക്ക് വീട് ഒഴിയേണ്ടി വന്നിരുന്നു.
പ്രളയത്തില്‍ വെള്ളം കയറാന്‍ കാരണം അശാസ്ത്രീയമായി നിര്‍മിച്ച ബണ്ടാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടപടി ആവശ്യപ്പെട്ട് അഴിയൂര്‍ പഞ്ചായത്ത് ആര്‍ഡിഒക്ക് കത്തും നല്‍കിയിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്, വില്ലേജ് ഓഫീസര്‍ ടി.പി. റെനീഷ്കുമാര്‍ എന്നിവര്‍ ആര്‍ഡിഒയ്ക്ക് ഒപ്പമുണ്ടായിരുന്നു. ബൈപ്പാസ് നിര്‍മാണത്തില്‍ ഓവുചാല്‍ തകര്‍ന്നത് നാട്ടുകാര്‍ ആര്‍ഡിഒയുടെ ശ്രദ്ധയില്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: