ലണ്ടന്‍: പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടനം താരം ഡെലെ അലിയുടെ വിട്ടില്‍ കവര്‍ച്ച. വീട്ടിനകത്ത് കടന്ന രï് പേര് അലിയെ കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. കള്ളന്മാരുമായുള്ള ഏറ്റുമുട്ടലില്‍ അലിക്ക് പരിക്കേറ്റു. പത്ത് ലക്ഷം രൂപയോളം വിലവരുന്ന ആഭരണങ്ങളും വാച്ചുകളുമാണ് മോഷ്ടിക്കപ്പെട്ടത്.
ഇരുപത്തിനാലുകാരനായ അലി സഹോദരനൊപ്പം വീട്ടില്‍ ഐസൊലേഷനിലായിരുന്നു. ഇരുവരുടെയും കാമികുമാരും അടുത്ത സുഹൃത്തും ഒപ്പമുïായിരുന്നു. പോലീസ് അന്വേഷണം നടത്തിവരുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
അലി അടുത്തയാഴ്ച മുതല്‍ പരിശീലനം ആരംഭിക്കും. കൊറോണയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുന്ന പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ അടുത്ത മാസം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: