പാലക്കാട്: വാളയാര്‍ അതിര്‍ത്തിയില്‍ കൊറോണ ബാധ സ്ഥിരീകരിച്ച രോഗിക്കൊപ്പമുണ്ടായിരുന്ന അഞ്ച് ജനപ്രതിനിധികളും 14 ദിവസത്തേയ്ക്ക് ഹോം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് ഡിഎംഒ കെ.പി റീത്തയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ്. എംഎല്‍എമാരായ ഷാഫി പറമ്പിലും, അനില്‍ അക്കരയും, എംപിമാരായ വികെ ശ്രീകണ്ഠന്, രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന് എന്നിവരുമാണ് ക്വാറന്റീനില്‍ പോകണ്ടത്.
മെയ് 12ന് പാലക്കാട് ജില്ലയില്‍ വെച്ചാണ് മലപ്പുറം സ്വദേശിയുടെ രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഉണ്ടായിരുന്ന സമയത്ത് വാളയാര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍, പൊതുപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ തുടങ്ങിയവരെല്ലാം ജനപ്രതിനിധികളെ പോലെ തന്നെ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം.
ജില്ലാ കലക്ടര്‍ ഡി ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗ തീരുമാനം പ്രകാരമാണ് മെഡിക്കല്‍ബോര്‍ഡ് യോഗം ചേര്‍ന്നത്. വാളയാറില്‍ തടഞ്ഞ് വെച്ചവരെ കടത്തിവിടണെന്നാവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാരും എംപിമാരും പ്രതിഷേധിച്ചതിനെച്ചൊല്ലി രാഷ്ട്രീയവിവാദം മുറുകുന്നതിനിടെയാണ് ഇവരെ ക്വാറന്റീനില്‍ അയക്കാന്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: