പത്തനംതിട്ട : ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ എ.കെ. സുധീര്‍ നമ്പൂതിരി നട തുറന്ന് വിളക്ക് തെളിയിക്കും. ഇടവം ഒന്നായ 15 ന് പുലര്‍ച്ചെ അഞ്ചിന് നട തുറന്ന് പൂജനടത്തും. എന്നാല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
അഞ്ച് ദിവസത്തേയ്ക്ക് നട തുറക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള സമയവും ക്രമീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കര്‍ശ്ശന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാത്ത സാഹചര്യത്തിലാണ് ഈ മാസവും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാത്തത്.
19 വരെ പതിവ് പൂജകള്‍ കൂടാതെയുള്ള പ്രത്യേക പൂജകളായ ഉദയാസ്തമന പൂജ, നെയ്യഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാവില്ല. 19 രാത്രി ഹരിവരാസനം പാടി നടയടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: