ബാലുശ്ശേരി: പെന്ഷന്, ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭിക്കാത്ത കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപ സഹായത്തിന് അര്‍ഹരായവരുടെ ലിസ്റ്റ് റേഷന്‍ കടകളില്‍ പ്രസിദ്ധീകരിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല.
സംസ്ഥാന സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ ആദ്യം ഉത്തരവിട്ടെങ്കിലും തൊട്ടുപിന്നാലെ ലിസ്റ്റ് പ്രസിദ്ധീകരി ക്കേണ്ട തില്ലെന്ന് ഉത്തരവിട്ടതാണ് അനശ്ചിതത്വത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. ഇന്നലെ മുതല്‍ റേഷന്‍ കടകളില്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞ്, കഴിഞ്ഞ 12 ന് ഉച്ചയ്ക്കാണ് മന്ത്രി ഡോ. തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇത് കണ്ട ആയിരങ്ങള്‍ ഇന്നലെ ലിസ്റ്റ് പരിശോധിക്കാന്‍ ജില്ലയിലെ വിവിധ റേഷന്‍ കടകളില്‍ എത്തി. ഇത് സംബന്ധിച്ച് അറിയിപ്പൊന്നും ഇതുവരെ ലഭിച്ചില്ലെന്ന് വന്നവരോട് റേഷന്‍ കട നടത്തിപ്പുകാര്‍ പറഞ്ഞെങ്കിലും പലയിടത്തും ബഹളത്തില്‍ കലാശിക്കുകയായിരുന്നു. മദ്യ വില്‍പ്പന ഇല്ലാത്തതാണ് ബഹളം അടിയില്‍ കലാശിക്കാതിരിക്കാന്‍ കാരണമെന്നും കോഴിക്കോട്— താലൂക്കിലെ ഒരു റേഷന്‍ കട നടത്തിപ്പുകാരന് പറഞ്ഞു.
കോഴിക്കോട്, താമരശ്ശേരി, കൊയിലാണ്ടി. വടകര താലൂക്കുകളിലെ റേഷന്‍ കടകളില്‍ ആയിരങ്ങളാണ് മന്ത്രിയുടെ വാക്ക് കേട്ട് ലിസ്റ്റ് പരിശോധിക്കാന്‍ ഇന്നലെ തന്നെ എത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലിസ്റ്റ്ഇ ലഭ്യമാകുമെന്നും ഇന്നു മുതല്‍ പണം വിതരണം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അകലം പാലിച്ച് അരി വിതരണം നടത്തുന്നതിനിടെ ലിസ്റ്റ് ചോദിച്ചെത്തിയവരുമായുള്ള വാക്കേറ്റം പലയിടത്തും സുഗമമായ പ്രവര്‍ത്തനത്തിന് തടസമായി. ബിപിഎല്‍, അന്ത്യോദയ കാര്‍ഡ് ഉടമകളെയാണ് ആയിരം രൂപ സഹായത്തിന് പരിഗണിച്ചത്. കബളിപ്പിച്ച ധനമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: