റിയാദ് : പ്രമേഹം മൂര്‍ച്ഛിച്ചു കാലില്‍ ഉണ്ടായ വൃണം കാല് പാദത്തെ പൂര്‍ണ്ണമായും നശിപ്പിക്കുന്ന അവസ്ഥയില്‍ സൗദിയില്‍ ചികിത്സയില്‍ ആയിരുന്ന കൊല്ലം പന്മന സ്വദേശി സിജുമോന്‍ അബ്ദുല്‍സലാമിന് നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ ഓവര്‍സീസ് ഫോറം വഴിയൊരുക്കി.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ഇടപെടല്‍ ആണ് ഇദ്ദേഹത്തിന് പെട്ടെന്നുള്ള യാത്ര സാധ്യമാക്കിയത്. നാട്ടിലെത്തി ആവശ്യമായ ചികിത്സ തേടുന്നതിനുവേണ്ട സൗകാര്യങ്ങള്‍ ജിദ്ദ ഇന്ത്യന്‍ കൗണ്‍സുലേറ്റിന്റെ സഹായത്തോടെ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും കെ.സുരേന്ദ്രന് അറിയിച്ചു.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി വ്യാഴാഴ്ച ജിദ്ദയില്‍ നിന്നും കൊച്ചിക്കു പുറപ്പെടുന്ന വിമാനത്തില്‍ ഇദ്ദേഹത്തിന് യാത്ര ചെയ്യുന്നതിനുള്ള എല്ലാ സൗകര്യവും തയ്യാറായി കഴിഞ്ഞു.
ജിദ്ദ ഇന്ത്യന്‍ കൗണ്‍സുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം അംഗവും, ഐഒഎഫ് സൗത്ത് റീജിയണ്‍ നേതാവുമായ ബിജു കാട്ടൂര്‍, മോഹനദാസ് ആറന്മുള, സുരേഷ് പാലക്കാട് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: