ജിദ്ദ : കൊറോണ നിയന്ത്രണങ്ങളെ തുടര്‍ന്ന് സൗദിയിലെ തബുക്കില്‍ കുടുങ്ങിയ രണ്ടു നഴ്സുമാരും അമ്മയും കൈകുഞ്ഞും അടക്കം നാല് പേരെ ജിദ്ദ കിംഗ് അബ്ദുള്‍ അസ്സിസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ച് ഇന്ത്യന്‍ ഓവര്‍സീസ് ഫോറം.
13 ന് ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്കു പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പുറപ്പെടേണ്ടിയിരുന്ന ഇവരില്‍ ഒരാള്‍ എട്ടുമാസം ഗര്‍ഭിണിയും ആണ്. ഇവര്‍ക്ക് യാത്രാ അനുമതിക്കുള്ള എംബസ്സി പാസ്സ് ലഭിച്ചിരുന്നെങ്കിലും വാഹന സൗകര്യം ലഭ്യമാകാതിരുന്നതിനാലാണ് ഇന്ത്യന്‍ ഓവര്സീസ്ഫോറം ഇടപെട്ട് പരിഹാരമുണ്ടാക്കിയത്.
ഐഒഎഫ് വെസ്റ്റേണ്‍ പ്രൊവിന്‍സ് കണ്‍വീനര്‍ ശ്യാം, സെന്‍ട്രല്‍ പ്രൊവിന്‍സ് കണ്‍വീനര്‍ സുരേഷ് പാലക്കാട്, ബിജു, രഞ്ജിത് എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: