കുവൈറ്റ് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന മലയാളി നഴ്സ് മരണമടഞ്ഞു. തിരുവല്ല മഞ്ചാട് സ്വദേശി പാറക്ക മണ്ണില്‍ ആനി മാത്യു (54)ആണു മരണമടഞ്ഞത്. ഇവര്‍ ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു.
ജാബ്രിയ രക്ത ബേങ്കില്‍ നഴ്സ് ആയി സേവനം അനുഷ്ടിച്ചു വരികയായിരുന്ന ഇവര്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 27 നാണു നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. അബ്ബാസിയയിലായിരുന്നു ഇവര്‍ താമസിച്ചത്. മക്കള്‍ നിബിന്, ഡോ നിമ്മി , നിഥിന്. മൃതദേഹം കോവിഡ് പ്രോട്ടോ കോള്‍ പ്രകാരം കുവൈത്തില്‍ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: