കുവൈറ്റ് സിറ്റി – കൊല്ലം പെരുമ്പുഴ സ്വദേശി രഘുനാഥൻ ഉണ്ണിത്താൻ ആണ് കുവൈത്തിൽ എംബസ്സിയുടെയും സാമൂഹ്യ പ്രവർത്തകരുടെയും കാരുണ്യത്തിനായി കാത്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച ലോക്ക് ഡൗൺ സമയത്ത് രാഘുനാഥന്‍ രക്ത സമ്മർദ്ദം കൂടുകയും വലതു ഭാഗം പൂർണ്ണമായും ചലന ശേഷി നഷ്ട്ടപെടുകയുമായിരുന്നു.
ഒരാഴ്ചക്കാലത്തെ ചികിത്സയ്ക്ക്ശേഷം കന്പനി നല്‍കിയിരിക്കുന്ന താമസസ്ഥലത്താണിപ്പോള് കഴിയുന്നത്. നാട്ടിലേക്ക് പോകാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ നോർക്കയിലും ഇന്ത്യൻ എംബസിയിലും രജിസ്റ്റർ ചെയ്തു. ഇതുവരെ ആരും അന്വേഷിച്ചില്ലെന്ന് രഘുനാഥന് പറഞ്ഞു. ആശുപത്രിയില്‍ നിന്നും ലഭ്യമായ മരുന്നുകള്‍ തീര്‍ന്നു. നാട്ടിൽ പോയി തുടർ ചികിത്സക്കായി അധികൃതരുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് രഘുനാഥന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: