കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി 42 ലക്ഷത്തിന്റെ പദ്ധതികളുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. ഇതിന്റെ ഭാഗമായി മൂന്ന്് പദ്ധതികളാണ് നടപ്പാക്കുന്നത്. ചങ്ങമ്പുഴ പാര്‍ക്ക്, കലൂര്‍ സ്റ്റേഡിയം സ്റ്റേഷനുകളില്‍ റോഡിനിരുവശത്തുമുള്ള കാനകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ പൈപ്പ് നിര്‍മിക്കുകയും കലൂര്‍ മുതല്‍ ആലുവ വരെയും കൂടുതല്‍ ഡ്രൈനേജ് സംവിധാനങ്ങള്‍ ഒരുക്കുകയിമാണ് മൂന്ന് പദ്ധതികള്‍. ചങ്ങമ്പുഴ പാര്‍ക്ക് സ്റ്റേഷന്റെ ഇരുവശത്തേയും കാനകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ പൈപ്പ് നിര്‍മാണം പൂര്‍ത്തിയായി. കളമശേരി മുതല്‍ കലൂര്‍ വരെയുള്ള ജോലികളാണ് പുരോഗമിക്കുന്നത്.
മാര്‍ച്ചില്‍ തന്നെ മഴക്കാല പൂര്‍വ്വ ശുചീകരണം കെഎംആര്‍എല്‍ ആരംഭിച്ചിരുന്നു. ജോലികള്‍ വിലയിരുത്തുന്നതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന് കെഎംആര്‍എല്ലിന്റെ ടെക്‌നിക്കല്‍ സഹായങ്ങളും നല്‍കുന്നുണ്ടെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ പറഞ്ഞു.
ജെഎല്‍എന്‍ മെട്രോ സ്റ്റേഷന് സമീപത്തെ ചങ്ങടംപോക് തോടിനെയും കരണകോടം തോടിനെയും ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ പൈപ്പിന്റെ നിര്‍മാണത്തിന് പുറമെയാണിത്. 145 മീറ്റര്‍ ഭൂഗര്‍ഭ പൈപ്പിന് 25 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതായി കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. ആലുവ മുതല്‍ കലൂര്‍ വരെ മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി വെള്ളക്കെട്ട് ഉണ്ടായിട്ടുള്ളയിടങ്ങളില്‍ ഇത് ഒഴിവാക്കാനുള്ള സംവിധാനം തയ്യാറാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: