കൊച്ചി: കള്ളുഷാപ്പുകള്‍ തുറന്നോടെ ജില്ലയിലെ ഷാപ്പുളില് റെക്കോഡ് വില്പന. രാവിലെ 10 മണിക്കാണ് ഷാപ്പുകള്‍ തുറന്നത്. അതിരാവിലെ മുതല്‍ തന്നെ നീണ്ടനിരയായിരുന്നു ഷാപ്പുകള്‍ക്ക് മുന്നില്‍. പലരും കള്ള് കിട്ടാതെ നിരാശയോടെ മടങ്ങി. 546 ഷാപ്പുകളുള്ള ജില്ലയില്‍ തുറന്നത് 30 ഷാപ്പുകള്‍ മാത്രമാണ്. വില്പന ആരംഭിച്ച് അര മണിക്കൂറിനുള്ളില്‍ എല്ലാം ഷാപ്പുകളിലും ജാറുകള്‍ കാലിയായി.
വരാപ്പുഴ, പറവൂര്‍, പിറവം, മേഖലകളില്‍ നിന്നാണ് കള്ള് ലഭിച്ചത്. 55 ലിറ്റര്‍ കള്ളാണ് ഓരോ ഷാപ്പിനും ലഭിച്ചത്. പെര്‍മിറ്റ് ശരിയാകാത്തതിനാല്‍ പെരുമ്പാവൂര്‍ റേഞ്ചിലെ ഷാപ്പുകള്‍ തുറന്നില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കള്ള് എത്തുന്നത് പാലക്കാട് നിന്നാണ്.
ഷാപ്പുകളുടെ മുന്നില്‍ ക്യൂനിന്ന പലരും സാമൂഹിക അകലം പാലിച്ചില്ല. വ്യാജ കള്ള് വില്‍പ്പനയ്ക്ക് എത്തുന്നുണ്ടോയെന്ന് പരിശോധിക്കാനായി ഓരോ ഷാപ്പുകളിലും രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ കള്ളിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: