ന്യൂദല്‍ഹി:അതിഥി തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയവരുടെ യാത്രയ്ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം റെയില്‍വേ പ്രത്യേക ശ്രമിക് ട്രെയിനുകള്‍ ഓടിക്കുന്നുണ്ട് .
മെയ് 13) വരെയുള്ള കണക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 642 ശ്രമിക് സ്പെഷല്‍ ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ ഓടിച്ചു.
ആന്ധ്രപ്രദേശ്-3, ബീഹാര്‍-169, ഛത്തീസ്ഗഢ്-6, ഹിമാചല്‍ പ്രദേശ്-1, ജമ്മുകാശ്മീര്‍-3, ഝാര്‍ഖണ്ഡ്-40, കര്‍ണാടകം-1, മധ്യപ്രദേശ്-53, മഹാരാഷ്ട്ര-3, മണിപ്പൂര്‍,മിസോറം-1, ഒഡീഷ-38, രാജസ്ഥാന്-8, തമിഴ്നാട്,തെലങ്കാന, ത്രിപുര- 1 വീതം, ഉത്തര്‍പ്രദേശ്-301, ഉത്തരാഖണ്ഡ്-4, പശ്ചിമബംഗാള്‍-7 എന്നിങ്ങനെ എണ്ണംട്രെയിനുകളാണ് വിവിധ സംസ്ഥാനങ്ങളില്‍ സര്‍വീസ് അവസാനിപ്പിച്ചത്.
ഈ പ്രത്യേക ട്രെയിനുകളില്‍ പുറപ്പെടുന്നതിനു മുമ്പ് യാത്രക്കാരെ പരിശോധനക്ക് വിധേയരാക്കുന്നുണ്ട്. യാത്രയില്‍ അവര്‍ക്ക് സൗജന്യമായിഭക്ഷണവും വെള്ളവും നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: