റിയാദ്: സൗദിയിൽ പുതുതായി റിപ്പോർട്ട് ചെയ്ത 1911 കൊറോണ വൈറസ്ബാധിതരിൽ 69 ശതമാനവും പ്രവാസികൾ ആണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി വ്യക്തമാക്കി.
രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കേസുകൾ 42935 കടന്നു. രാജ്യത്ത് കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 264 കടന്നു. അതേസമയം 15257 പേർ ഇതിനോടകം രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
സൗദിയിൽ മരിച്ച ഇന്ത്യാക്കാരിൽ അധികം പേരും മലയാളികളാണ്. ഈ മാസം എട്ടുവരെ എംബസിക്ക് ലഭിച്ച കണക്ക് പ്രകാരം എട്ട് മലയാളികളടക്കം 31 ഇന്ത്യാക്കാർ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: