കാഞ്ഞങ്ങാട്: അന്യസംസ്ഥാനങ്ങളിലേക്ക് ഉപജീവനത്തിനായും മറ്റും പോയ മലയാളികളോട് കേരള സര്‍ക്കാര്‍ കാണിക്കുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് ആരോപിച്ചു.മറ്റു സംസ്ഥാനങ്ങളിലകപ്പെട്ടവരെ തിരിച്ചു കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് സിവില്‍ സ്റ്റേഷന് മുന്നില്‍ ബിജെപി നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സംസ്ഥാനത്തിന്റെ അനാസ്ഥയും പിടിപ്പ് കേടും കൊണ്ട് യഥാസമയം പാസ്സ് കിട്ടാത്ത ആയിരകണക്കിനാളുകള്‍ കേരള കര്‍ണ്ണാടക കേരള തമിഴ്നാട് അതിര്‍ത്തികളില്‍ കഷ്ടപ്പെടുകയാണ്. മാസങ്ങളായി തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാതെ വിഷമിച്ച് നാട്ടിലേക്ക് വരുന്നവരെ അവഗണിക്കാനും അവഹേളിക്കാനുമാണ് കേരളസര്‍ക്കാര്‍ തയ്യാറായത്. മറ്റു സംസ്ഥാനങ്ങള്‍ തങ്ങളുടെ ആളുകളെ കൊണ്ടുപോകാന്‍ പ്രത്യേക ട്രെയിനുകളും ബസ്സുകളും തയ്യാറാക്കിയപ്പോള്‍ കേരളം പറഞ്ഞത് സ്വന്തം വണ്ടിയുള്ളവര്‍ മാത്രം വന്നാല്‍ മതിയെന്നാണ്. ഇത്തരത്തിലുള ധിക്കാരവും അവഹേളനപരവുമായ നിലപാടാണ് സര്‍ക്കാര്‍ കൈകൊണ്ടത്. കേരളത്തിലേക്ക് വരുന്നവരെ അഭയാര്ത്ഥികളോടെന്ന പോലെയാണ് പെരുമാറുന്നത്. എത്രയും പെട്ടെന്ന് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള നടപടി കൈകൊണ്ടില്ലെങ്കില്‍ തുടര്‍ച്ചയായ പ്രക്ഷോഭത്തെയാണ് സംസ്ഥാന സര്‍ക്കാറിന് നേരിടേണ്ടി വരികയെന്ന് വേലായുധന് മുന്നറിയിപ്പു നല്കി.
മണ്ഡലം പ്രസിഡണ്ട് എന്‍.മധു അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എം.ബല്‍രാജ്, കെ.കെ. വേണുഗോപാല്‍, എം.പ്രശാന്ത്, ഉണ്ണികൃഷ്ണന് കല്യാണ്‍ റോഡ് എന്നിവര്‍ സംസാരിച്ചു.
മഞ്ചേശ്വരം: കേരളത്തിലേക്ക് തിരിച്ചുവാരാന്‍ ആഗ്രഹിക്കുന്നവരെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തലപാടി അതിര്‍ത്തിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് പത്മനാഭ കടപ്പുറം ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ബാബു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മണികണ്ഠ ൈ, ഒബിസി മോര്‍ച്ച സം സ്ഥാന ട്രഷറര്‍ അഡ്വ.നവീന്‍ രാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: