Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആത്മനിര്‍ഭര്‍ ഭാരത്; 20 ലക്ഷം കോടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

പാക്കേജ് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്തു ശതമാനം. വിശദാംശങ്ങള്‍ ഇന്ന് ധനമന്ത്രി പ്രഖ്യാപിക്കും. നാലാം ഘട്ട ലോക്ഡൗണ്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളോടെ;18നു മുമ്പ് പ്രഖ്യാപനം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 13, 2020, 09:22 am IST
inIndia

ന്യൂദല്‍ഹി: കൊറോണ പ്രതിരോധത്തിന് 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഡിപി  (മൊത്ത ആഭ്യന്തര ഉത്പാദനം) യുടെ 10 ശതമാനം വരുന്ന, എല്ലാ മേഖലകള്‍ക്കും പ്രധാന്യം നല്‍കുന്ന പാക്കേജാണ് മൂന്നാം ഘട്ട ലോക്്ഡൗണ്‍ അവസാനിക്കാനിരിക്കെ രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍  പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ആത്മനിര്‍ഭര്‍ ഭാരത് എന്ന പാക്കേജിന്റെ വിശദാംശങ്ങള്‍ ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വിശദീകരിക്കും.  

കൊറോണയില്‍ തളര്‍ന്ന സാമ്പത്തിക മേഖലയ്‌ക്ക് പാക്കേജ് ഉത്തേജനം പകരും. രാപകലില്ലാതെ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും, സത്യസന്ധമായ നികുതി നല്‍കുന്ന മധ്യവര്‍ഗത്തിനും, വികസനമെത്തിക്കുന്ന വ്യവസായികള്‍ക്കും പ്രയോജനം ലഭിക്കും. പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും പ്രവാസികള്‍ക്കും മത്സ്യമേഖലയ്‌ക്കും പ്രത്യേക പരിഗണനയുണ്ടാകും. ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്നും ഇതിന്റെ അടിസ്ഥാനമാകും ഈ പാക്കേജെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചില്‍ 1.75 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.  

നാല് മാസത്തോളമായി ലോകം കൊറോണയ്‌ക്കെതിരെ പൊരുതുകയാണ്. വൈറസ് ലോകത്തെ മുട്ടുകുത്തിച്ചു. മൂന്ന് ലക്ഷത്തോളമാളുകളെ നഷ്ടപ്പെട്ടു. യുദ്ധത്തിന് നടുവിലാണ് രാജ്യം. ഉപേക്ഷിക്കാനുള്ള സമയമല്ല. അതിജീവിക്കേണ്ടതുണ്ട്. ഇന്ത്യക്ക് ഇത് അവസരം കൂടിയാണ്. കൊറോണ പോരാട്ടത്തിന്റെ തുടക്കത്തില്‍ പിപിഇ കിറ്റുകള്‍ നമ്മള്‍ നിര്‍മിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ദിവസേന രണ്ട് ലക്ഷത്തിലധികം പിപിഇ കിറ്റുകളും അത്രത്തോളം എന്‍95 മാസ്‌കും നിര്‍മിക്കുന്നുണ്ട്. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ രാജ്യത്തെ സ്വയംപര്യാപ്തമാക്കുകയാണ് ചെയ്യേണ്ടത്. സ്വയംപര്യാപ്തമായ ഇന്ത്യയെ സൃഷ്ടിക്കണം, പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തിന്റെ പ്രതീക്ഷയാണ്  ഇന്ത്യ. മനുഷ്യനന്മയ്‌ക്കായി നമുക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും ലോകം തിരിച്ചറിഞ്ഞു. ഈ പ്രതികൂല അവസ്ഥയിലും രാജ്യത്തിന്റെ സംവിധാനം കൂടുതല്‍ കാര്യക്ഷമമാണ്.  സമ്പദ് വ്യവസ്ഥ, അടിസ്ഥാന സൗകര്യം, സാങ്കേതിക വിദ്യ, ഉത്പാദന വിതരണ ശൃംഖല, സാമൂഹിക വൈവിധ്യം എന്നീ അഞ്ച് തൂണുകളാണ് ഇന്ത്യയുടെ ശക്തി, പ്രധാനമന്ത്രി വ്യക്തമാക്കി. കൊറോണ വ്യാപനത്തില്‍ അഞ്ചാമത്തെ തവണയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.  

സാമ്പത്തിക പാക്കേജ് സ്വാഗതം ചെയ്ത് ബിഎംഎസ്. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും പരിഗണന നല്‍കുമെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് ബിഎംഎസ് ദേശീയ പ്രസിഡന്റ് അഡ്വ. സജി നാരായണന്‍ പറഞ്ഞു.  പാക്കേജ് സമസ്ത ജനവിഭാഗങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പറഞ്ഞു.

ലോക്ഡൗണ്‍ നീളും

ലോക്ഡൗണ്‍ നീട്ടുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. നാലാമത്തെ ലോക്ഡൗണ്‍ മുന്‍പത്തേതില്‍നിന്നും വ്യത്യസ്തമായിരിക്കും. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. സംസ്ഥാനങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് 18ന് മുന്‍പായി ഇതിന്റെ പ്രഖ്യാപനം നടത്തും, പ്രധാനമന്ത്രി പറഞ്ഞു.

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍ധനമന്ത്രാലയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.