ന്യൂദല്‍ഹി: വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ 149 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. 16 മുതല്‍ 22 വരെയുള്ള ഈ ഘട്ടത്തില്‍ 31 രാജ്യങ്ങളിലേക്കാണ് സര്‍വീസ്. കേരളത്തിലേക്കാണ് ഏറ്റവുമധികം സര്‍വീസുകള്‍. നാല് വിമാനത്താവളങ്ങളിലേക്കായി 34 വിമാനങ്ങള്‍. യുഎസില്‍ നിന്ന് 13, യുഎഇയില്‍ നിന്ന് 11, കാനഡയില്‍ നിന്ന് 10 സര്‍വീസുകളുണ്ടാകും. സൗദിഅറേബ്യ, യുകെ എന്നിവിടങ്ങളില്‍നിന്ന് രാജ്യത്തേക്ക് ഒമ്പത് വീതം വിമാനങ്ങളുണ്ടാകും. മലേഷ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് എട്ട്, കസാക്കിസ്ഥാന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് ഏഴ്. ഖത്തര്‍, ഇന്തോനേഷ്യ, റഷ്യ, ഉക്രെയിന് (ആറ്), ഫിലിപ്പിന്‍സ് (അഞ്ച്) ഫ്രാന്‍സ്, സിംഗപ്പൂര്‍, അയര്‍ലന്‍ഡ്, കിര്‍ഗിസ്ഥാന്‍ (നാല്), കുവൈറ്റ്, ജപ്പാന് (മൂന്ന്) തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍.
അതേസമയം, ട്രെയിനില്‍ വരുന്ന മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളുടെ യാത്രയും തടസ്സപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ രംഗതെത്തി. റെയില്‍വെ ടിക്കറ്റിനോടൊപ്പം സംസ്ഥാനം നിഷ്കര്‍ച്ചിട്ടുള്ള പാസും വേണമെന്ന വാശിയുമായാണ് സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. സര്‍ക്കാരിന്റെ നടപടിയോടെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി ദിവസങ്ങളായി നരക യാതന അനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ ദുരിതങ്ങള്‍ സമ്മാനിക്കുയാണ് സര്‍ക്കാര്‍ പാസ് ഇല്ലെങ്കില്‍ നിര്‍ബ്ബന്ധമായും 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈനിലാക്കുമെന്നാണ് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നത്.
നിലവില്‍ പാസുമായി എത്തിയവരെ അതിര്‍ത്തിയില്‍ തടഞ്ഞ് രോഗ ലക്ഷണമുള്ളവരെ മാത്രമാണ് സര്‍ക്കാര്‍ നിരീക്ഷണത്തില്‍ ആക്കിയിട്ടുള്ളത്. ബാക്കിയുള്ളവരെ ഹോം ക്വാറന്റൈനിലും ആക്കി. ഈ സംവിധാനം റെയില്‍വെ സ്റ്റേഷനിലും നടപ്പിലാക്കാവുന്നതേയുള്ളൂ. ലോക്ഡൗണ്‍ കാരണം മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ അവരുടെ നാടുകളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്. നിരവധി പേര് സ്വന്തം സംസ്ഥാനത്തേക്ക് കടന്ന് വരാന്‍ അഭയാര്‍ഥികളെ പോലെ അതിര്‍ത്തിയില്‍ ദിവസവും കാത്തു നില്‍ക്കുമ്പോഴാണ് ട്രെയിനില്‍ വരാനും അനുവദിക്കില്ലാ എന്ന പിന്തിരിപ്പന് നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും രംഗത്ത് വന്നിരിക്കുന്നത്.
ദല്‍ഹി-തിരുവനന്തപുരം സര്‍വീസുകള്‍ ഇന്നു തുടങ്ങും
ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ നിന്ന് ഇന്നു രാവിലെ 11.25ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ (02432) പുറപ്പെടും. മൂന്നു ദിവസത്തിനു ശേഷം പുലര്‍ച്ചെ 5.25ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തു നിന്ന് ദല്‍ഹിക്കുള്ള ട്രെയിന്‍ (02431) വൈകിട്ട് 7.45ന് പുറപ്പെടും. മൂന്നു ദിവസത്തിനു ശേഷം ഉച്ചയ്ക്ക് 12.40ന് ദല്ഹിയില്എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: