ദോഹ: കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന്റേതിനേക്കാളം ആറിരട്ടി തുക ഈടാക്കി കേരളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍ലൈന്‍. ഇതിന്റെ ഭാഗമായുള്ള ആദ്യ ട്രിപ്പ് മെയ് 26ന് ആരംഭിക്കും. വന്ദേ ഭാരത് മിഷനില്‍ എയര്‍ ഇന്ത്യ ഒരു ടിക്കറ്റിന് 16,500 രൂപ ഈടാക്കുമ്പോള്‍ ഒരു ലക്ഷം മുതല്‍ ഒന്നരലക്ഷം രൂപ വരെ ഈടാക്കിയാണ് ഖത്തര്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്. പ്രവാസകളെ പരമാവധി കൊള്ളയടിക്കലാണ് ഖത്തര്‍ എയര്‍വേസിന്റെ ലക്ഷ്യം.
നേരത്തെ ഇന്ത്യയിലേക്ക് ഖത്തര്‍ സൗജന്യമായി വിമാന സര്‍വീസ് നടത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഈ വാര്‍ത്തകള്‍ പൊളിച്ചുകൊണ്ടാണ് ഖത്തര്‍ പുതിയ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 26ന് പുറപ്പെടുന്ന ഖത്തര്‍ എയര്‍വേസിന്റെ കൊച്ചിയിലേക്കുള്ള സര്‍വീസില്‍ എക്കോണമി ക്ലാസ് ടിക്കറ്റിന് 90,000 രൂപയും ബിസനസ് ക്ലാസിന് ഒന്നരലക്ഷം രൂപയുമാണ് ഈടാക്കുന്നത്. മെയ് 31ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന സര്‍വീസിന്റെ ഒറ്റ ടിക്കറ്റിന് 70,000 രൂപയാണ് ഖത്തര്‍ എയര്‍വേസ് ഈടാക്കുന്നത്. കരിപ്പൂരിലേക്ക് ജൂണ്‍ രണ്ടിന് പുറപ്പെടുന്ന വിമാനത്തിന്റെ എക്കണോമി ക്ലാസ് ടിക്കറ്റിന് 60,000 രൂപയും ബിസനസ് ക്ലാസ് ടിക്കറ്റിന് ഒന്നര ലക്ഷം രൂപയുമാണ് ഈടാക്കുന്നത്.
കഴിഞ്ഞ ദിവസം ഖത്തറിനെ വെള്ളപൂശി ഇന്ത്യ നടത്തുന്ന ചരിത്രദൗത്യമായ വന്ദേഭാരത് മിഷനെതിരെ വ്യാജവാര്‍ത്തകളുമായി കേരളത്തിലെ മാധ്യമങ്ങള്‍ രംഗത്ത് എത്തിയിരുന്നു. സൗജന്യമായി ഖത്തര്‍ കേരളത്തിലേക്ക് പ്രവാസികളെ എത്തിക്കാന്‍ തയാറായിരുന്നുവെന്നാണ് ഇവര്‍ വാര്‍ത്തകള്‍ പടച്ചുവിട്ടത്. എമിറേറ്റ്സ്, ഇത്തിഹാദ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് വിമാന കമ്പനികളും ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ തയാറായിട്ടുണ്ട്.
ഇവരും ഒരു ലക്ഷംരൂപ മുതലുള്ള ടിക്കറ്റ് നിരക്കുകളാണ് പ്രവാസികളില്‍ നിന്ന് ഈടാക്കാന്‍ ശ്രമിക്കുന്നത്. വന്ദേഭാരത് മിഷനെതിരെ സിപിഎമ്മും കോണ്‍ഗ്രസും ജിഹാദികളും വ്യാജ പ്രചരണങ്ങള്‍ പടച്ചുവിട്ടിരുന്നു. 15,000 രൂപ ടിക്കറ്റ് വാങ്ങി സര്‍വീസ് നടത്തുന്നുവെന്നാണ് ഇവര്‍ ഉയര്‍ത്തിയ വാദം. എന്നാല്‍ ഖത്തര്‍ പുതിയ നിരക്ക് പ്രഖ്യാപിച്ചതോടെ ഈ പ്രചരണം നയിച്ചവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: