ന്യൂദല്‍ഹി: യുവ ഫുട്ബോള്‍ താരങ്ങള്‍ ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രിയെ മാതൃകയാക്കണമെന്ന് ഇതിഹാസ താരം ഐ.എം. വിജയന്. സമര്‍പ്പണത്തിന്റെയും നിശ്ചയദാര്‍ഡ്യത്തിന്റെയും പ്രതീകമാണ് സുനില്‍ ഛേത്രിയെന്ന് വിജയന് പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ സുനില്‍ ഛേത്രിയുമായുള്ള ലൈവ് ചാറ്റില്‍ സംസാരിക്കുകയായിരുന്നു വിജയന്.
കളിക്കളത്തില്‍ താങ്കളുടെ അര്‍പ്പണ മനോഭാവവും നിശ്ചദാര്‍ഢ്യവുമൊക്ക മികച്ചതാണ്. ഇന്ത്യക്കായി കളിച്ച മത്സരങ്ങളും നേടിയ ഗോളുകളുമൊക്ക വലിയ നേട്ടം തന്നെയാണ്. സഹല്‍ അബ്ദുള്‍ സമദ്, ആഷിഖ് കുരുണിയന് എന്നിവരടക്കമുള്ള യുവ താരങ്ങളോട് ഞാന്‍ നിങ്ങളെക്കുറിച്ച് പറയാറുണ്ട്. കളിക്കളത്തില്‍ സുനില്‍ ഛേ്രതി എന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കണം. ഛേത്രിയെ മാതൃകയാക്കണമെന്നും വിജയന് യുവാക്കളോട് ആവശ്യപ്പെട്ടു.
ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച താരമാണ് സുനില്‍ ഛേത്രി. 108 മത്സരങ്ങളില്‍ ഇന്ത്യന്‍ ജേഴ്സി അണിഞ്ഞു. ഒരു രാജ്യത്തിനായി ഏറ്റവും കുടുതല്‍ ഗോളുകള്‍ നേടിയ രണ്ടാമത്തെ കളിക്കാരനാണ് ഛേത്രി. ഇന്ത്യക്കായി 72 ഗോളുകള്‍ നേടി. പോര്‍ച്ചുഗലിനായി 99 ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ലയണല്‍ മെസിയും- 70 ഗോളുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: