മലപ്പുറം: കൊറോണയെ തുടര്‍ന്ന് തിരിച്ചെത്തുന്നവരെ നിരീക്ഷിക്കാന്‍ മലപ്പുറം ജില്ലയില്‍ ഒരുക്കിയിരുന്ന ഒരു കേന്ദ്രം അടച്ചുപൂട്ടും. കട്ടിലിന് പകരം മൂന്ന് ബെഞ്ചുകള്‍ അടുക്കിയിട്ട് താല്കാലിക സംവിധാനമൊരുക്കിയത് വിവാദമായതോടെയാണ് നടപടി. ആതവനാട് പഞ്ചായത്തിലെ കാര്‍ത്തല മര്‍കസ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നിരീക്ഷണ കേന്ദ്രമാണ് പൂട്ടുന്നത്.
ചെന്നൈയില്‍ നിന്നെത്തി ഇവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവാണ് കേന്ദ്രത്തിലെ അസൗകര്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. കട്ടിലടക്കമുള്ള സൗകര്യങ്ങളോ കുടിക്കാന്‍ വെള്ളമോ പോലും ലഭ്യമല്ലെന്ന് യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ പതിനൊന്ന് പേര് ഇവിടെ നിരീക്ഷണത്തിലുണ്ടായിരുന്നു. മിക്കവരും വീടുകളില്‍ നിന്ന് ബന്ധുക്കളെത്തിച്ച് നല്കിയ സാധനങ്ങളാണ് ഉപയോഗിച്ചിരുന്നത്.
എല്ലാ സംവിധാനങ്ങളും ഉറപ്പുവരുത്തിയെന്ന് ഗ്രാമപഞ്ചായത്ത് അവകാശപ്പെടുകയും ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തുകയും ചെയ്തതിന് ശേഷമാണ് ഈ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചതെന്നതാണ് ശ്രദ്ധേയമായ കാര്യം. വീഡിയോ വിവാദമായതോടെ കേന്ദ്രം അടച്ചുപൂട്ടാന്‍ നീക്കം തുടങ്ങി. മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിന് ശേഷം തുറന്നാല്‍ മതിയെന്നാണ് അധികൃതരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: