തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ ദുരിതം അനുഭവിക്കുന്ന മലയാളികളെ തിരികെ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് കള്ള വാഗ്ദാനങ്ങളും കരുതലുകളും. മലയാളികള്‍ സംസ്ഥാനത്തേക്ക് വരുന്നത് പരമാവധി തടയുന്ന നയങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റേത്. പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നില്ല എന്ന് ആരോപണം ഉന്നയിച്ച ഇടതു സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളിലെ മലയാളികളുടെ തിരിച്ചു വരവിനോട് മുഖം തിരിക്കുന്നു.
കൃത്യമായ പദ്ധതി തയാറാക്കാതെ പ്രവാസികളെ തിരിച്ചു കൊണ്ടു വരുന്നത് അപകടമാണെന്ന മുന്നറിയിപ്പിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മലയാളികളുടെ കാര്യത്തില്‍ മറ്റൊരു സമീപനമാണ് സ്വീകരിക്കുന്നത്. ഇന്നലെ ഹൈക്കോടതിയില്‍ നല്കിയ വിശദീകരണത്തിലും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോടുള്ള ആവശ്യത്തിലും ഈ സമീപനം വ്യക്തമാണ്. സംസ്ഥാന അതിര്‍ത്തിയില്‍ നരക തുല്യമായ അവസ്ഥയില്‍ വഴിയാധാരമായ മലയാളികള്‍ക്ക് കുറച്ചെങ്കിലും രക്ഷയായത് ഇന്നലെ അടിയന്തര സിറ്റിങ് നടത്തിയ ഹൈക്കോടതിയുടെ ഇടപെടലാണ്. അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം വരെ എത്തിയവര്‍ക്ക് പാസ് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചതാണ് മലയാളികള്‍ക്ക് ആശ്വാസമായത്.
മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ എത്തിക്കുന്ന കാര്യത്തില്‍ പ്രത്യേക ട്രെയിന്‍ വേണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോടോ റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടോ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. ദല്‍ഹിയില്‍ നിന്നും ഉടന്‍ ട്രെയിന്‍ ഉണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമാകാന്‍ തന്നെ മൂന്നു ദിവസം എടുക്കുമെന്നാണ് ദല്‍ഹി കേരള ഹൗസിലെ ഏകോപന സംവിധാനത്തില്‍ നിന്നും ലഭിക്കുന്ന വിവരം.
റെഡ്സോണില്‍ നിന്നും വരുന്നവരെ കര്‍ശനമായും സര്‍ക്കാര്‍ കേന്ദ്രത്തില്‍ 14 ദിവസം നിരീക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതോടെ സംസ്ഥാനം മലയാളികളെ കൈവിട്ടു. സര്‍ക്കാര്‍ പറഞ്ഞ നിരീക്ഷണ കേന്ദ്രങ്ങള്‍ പലതും മതിയാ സൗകര്യം ഇല്ലാത്തതിനാല്‍ ഇവരെ കൂടി ഉള്‍പ്പെടുത്താനാകാത്ത സ്ഥിതിയാണ് എന്നാണ് പുറത്ത് വരുന്ന വിവരം. ഇപ്പോഴുള്ള സംസ്ഥാനത്തിന്റെയും കേരളത്തിന്റെയും പാസ് ലഭിച്ചവര്‍ക്ക് വാഹന സൗകര്യം അനുസരിച്ച് മാത്രമേ ചെക്പോസ്റ്റില്‍ എത്താനാകൂ. അതുകൊണ്ട് പാസ് കിട്ടുന്നവര്‍ ലഭ്യമാകുന്ന വാഹനത്തില്‍ ചെക്പോസ്റ്റിലേക്ക് എത്തിയത്. നോര്‍ക്ക നല്കിയ പാസില്‍ പിറ്റേന്നത്തെ തിയതി ഉള്ള ഗര്‍ഭിണികളെപ്പോലും വിശ്രമകേന്ദ്രത്തില്‍ ഇരിക്കാന്‍ അനുവദിച്ചില്ല. വയോധികര്‍ക്ക് അടക്കം ഒരുനേരത്തെ ഭക്ഷണം നല്‍കാതെ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: