ന്യൂദല്‍ഹി : ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പുതിയ തലവനെ നിയമിച്ചതില്‍ താക്കീത് നല്കി ലഫ്റ്റനന്റ് ജനറല്‍ ജെ.കെ.എസ് ധില്ലന്. എത്രയോ ഖാസിമാര്‍ വന്നിട്ടുണ്ട്, എത്രയോപേര്‍ പോയിട്ടുണ്ട്. എന്നായിരുന്നു ധില്ലന്റെ എഫ്ബി പോസ്റ്റ്. ഭീകരര്‍ ഏത് പേരില്‍ വന്നാലും സൈന്യം അവരെ അടിച്ചമര്‍ത്തുവെന്നും ലഫ്റ്റനന്റ് ജനറല്‍ ഇതിലൂടെ താക്കീത് നല്കി.
കുറേ വര്‍ഷങ്ങളായി ഹിസ്ബുളിന്റെ നേതൃത്വത്തിലേക്ക് വരുന്നവരെ കണ്ടെത്തി ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. ബുര്‍ഹാന്‍ വാനിക്ക് പിന്നാലെ ഹിസ്ബുളിന്റെ നേതൃത്വത്തിലേക്ക് വന്ന സബ്സര്‍ ഭട്ടിനേയും തൊട്ടു പിന്നാലെ റിയാസ് നായ്കുവും സൈന്യത്തിന്റെ തോക്കിന് ഇരയാവുകയായിരുന്നു. ഭീകരര്‍ക്ക് ഇതും ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ജെ.കെ.എസ്. ധില്ലന് പോസ്റ്റിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്റര്‍ റിയാസ് നായ്ക്കുവിനെ വധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദില്‍ നടന്ന യുണൈറ്റഡ് ജിഹാദ് കൗണ്‍സിലില്‍ യോഗം ചേരുകയും പുതിയ തലവനെ നിയമിക്കുകയുമായിരുന്നു. 26 കാരനായ സൈഫുള്ള മിര്‍ അഖ ഖാസി ഹൈദറാണ് പുതിയ ഹിസ്ബുള്‍ തലവന്‍. ഇതിന് പുറമേ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഡെപ്യൂട്ടി കമാന്‍ഡറായി സഫറുള്‍ ഇസ്ലാമിനെയും സൈനിക ഉപദേഷ്ടാവായി താരിഖ് ഭായി എന്ന ഭീകരനെയും നിയോഗിച്ചിട്ടുണ്ട്. പാക് അധീന കശ്മീരിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ വക്താവ് സലീം ഹാസ്മിയാണ് ഇക്കാര്യം അറിയിച്ചത്.
എ കാറ്റഗറി ഭീകരരുടെ കൂട്ടത്തില്‍പ്പെട്ട ഖാസി ഹൈദര്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നത്. മുസൈബ്, ഡോക്ടര്‍ സൈഫ് എന്നീ പേരുകളിലും ഇയാള്‍ പുറമേ അറിയപ്പെടുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടാകുന്ന ഏറ്റുമുട്ടലില്‍ പരിക്കേല്‍ക്കുന്ന ഭീകരരെ പരിചരിച്ചതിലൂടെയാണ് ഖാസി ഹൈദറിന് ഡോക്ടര്‍ സൈഫ് എ പേര് ലഭിച്ചത്. ജമ്മു കശ്മീരിലെ പുല്‍വാമ, കുല്‍ഗാം, ഷോപിയാന്‍ എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: