പരവനടുക്കം: മാനവ സേവ മാധവ സേവയായി കണ്ട് ഒരു ഗ്രാമത്തിന് മുഴുവന്‍ തണലായ് മാറുകയാണ് (വിവേകാനന്ദ സേവാ സമിതി) സേവാഭാരതി പരവനടുക്കം. ലോക്ക് ഡൗണ്‍ കാലയളവ് ആരംഭിച്ചത് മുതല്‍ നാട്ടുകാരുടെ വിശപ്പകറ്റുന്ന കാര്യത്തിലായാലും, ജീവന് രക്ഷാമരുന്നുകളെത്തിക്കുന്ന കാര്യത്തിലായാലും, രോഗികളെ ആശുപത്രിയിലെത്തിക്കുന്ന കാര്യത്തിലായാലും എന്ത് ആവശ്യമുണ്ടായാലും അവിടെ ഓടിയെത്തുന്നവരായി സേവാഭാരതിയുടെ പരവനടുക്കം യൂണിറ്റിലെ പ്രവര്‍ത്തകരുണ്ട്.
ആദ്യഘട്ടത്തിലെ പ്രവര്‍ത്തനമെന്ന നിലയില്‍ പ്രദേശത്തിലെ തെരഞ്ഞെടുത്ത 80 കുടുംബങ്ങള്‍ക്ക് വിഷു കിറ്റ് നല്കി. അതിന് ശേഷം രണ്ടാം ഘട്ട പ്രവര്‍ത്തനമെന്ന നിലയില്‍ പരവനടുക്കം, കൈന്താര്‍, ചെമ്മനാട്, തലക്ലായി പ്രദേശങ്ങളിലെ എല്ലാ വീടുകളിലും പെരുമ്പള, ബേനൂര്‍, ദേളി, അരമങ്ങാനം, കോളിയടുക്കം തുടങ്ങിയ സ്ഥലങ്ങളിലെ തെരഞ്ഞെടുത്ത വീടുകളിലുമായി ഏകദേശം 800 ഓളം ഭക്ഷ്യധാന്യ സാധനങ്ങളടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു.
മൂന്നാം ഘട്ട പ്രവര്‍ത്തനമെന്ന നിലയില്‍ 1000 പച്ചക്കറി കിറ്റുകള്‍ തയ്യാറാക്കി നേരത്തെ കൊടുത്ത സ്ഥലങ്ങളില്‍ വിതരണമാരംഭിക്കുകയും ചട്ടഞ്ചാല്‍ തൈര, കാവുംപള്ളം, അണിഞ്ഞ, വയലാം കുഴി, ചെട്ടുംകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ളവരുടെ അഭ്യര്‍ത്ഥന മാനിച്ച് അത് ഇപ്പോള്‍ 1600ലെത്തി നില്‍ക്കുകയാണ്. ലോക്ക് ഡൗണ്‍ നീട്ടുകയാണെങ്കില്‍ ഇനിയും ഞങ്ങള്‍ നിങ്ങളുടെ വീടുകളിലേക്ക് ആവുന്ന സഹായവുമായി കടന്ന് വരുമെന്ന വാക്കും നല്കിയിട്ടാണ് ഓരോ സേവാഭാരതി പ്രവര്‍ത്തകനും ഓരോ വീട്ടിലും കിറ്റെത്തിക്കുന്നത്. ഇത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏകദേശം 5 ലക്ഷം രൂപയില്‍ അതികം ചെലവായിട്ടുണ്ട്.
വിവിധ ഘട്ടങ്ങളിലായി 2450 കിറ്റുകളുമെത്തിച്ചിട്ടുണ്ട്. ഈ മഹത് സംരംഭത്തില്‍ പങ്കാളികളായ ഓരോ സുമനുസ്സുകളെയും ഇവര്‍ നന്ദി പൂര്‍വ്വം സ്മരിക്കുകയാണ് സേവാഭാരതി പ്രവര്‍ത്തകര്‍. വിവേകാനന്ദ സേവാസമിതി പരവനടുക്കം യൂണിറ്റ് പ്രസിഡന്റ് നാരായണന് കൈന്താര്‍, സെക്രട്ടറി ഹരിദാസ് കോളിയാട്ട്, മറ്റ് ഭാരവാഹികളായിട്ടുള്ള കെ.ടി പുരുഷോത്തമന്, മണികണ്ഠന് മണിയങ്കാനം, രാജേഷ് കൈന്താര്‍, സദാശിവന് മണിയങ്കാനം, ശ്രീധരന് മണിയങ്കാനം, വിവേക് തൊടുക്കുളം, ശ്യാം പ്രസാദ് തൊടുക്കുളം, സുബീഷ് താനംപുരക്കാല്‍, മിഥുന് കോട്ടരുവം, സൂരജ്, സുബിത്ത്, സതീഷ് പി.വി, പവിത്രന് തുടങ്ങിയവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: