ഈശ്വരന് സര്‍വകാര്യത്തിനും നിത്യസാക്ഷിയാണ് അതുപോലെ ആന്തരിക നിയന്താവുമാണ്. ഈശ്വരസാന്നിദ്ധ്യത്തെക്കുറിച്ച് ബോധവാനാവുക എന്നതുകൊണ്ട് സ്വന്തം മനസ്സാക്ഷിയോട് സത്യസന്ധത പുലര്‍ത്തുക എന്നാണര്‍ത്ഥമാക്കുന്നത്.. ആര്‍ക്കും ആത്മസാക്ഷിയെ വഞ്ചിക്കാനാവില്ല. നിങ്ങള്‍ ആത്മാര്‍ത്ഥതയുള്ളവനും,നിഷ്കപടനും,ഋജുബുദ്ധിയും,വിശാലഹൃദയനുമായിരിക്കണം. നിങ്ങളുടെ ബുദ്ധിക്കു വക്രതയുണെങ്കില്,ഭാവത്തില്‍ കാപട്യമുണെങ്കില്,ഉദ്ദേശം ദുഷ്മാണെങ്കില്,നിങ്ങളുടെ സ്വന്തം ഗുരുവില്‍നിന്നും സത്യങ്ങള്‍ മറച്ചുപിടിക്കണമെന്ന ചിന്തയുണെങ്കില് ആന്തരിക വീക്ഷണത്തിന്റെ സ്വച്ഛതയും മനശ്ശാന്തിയും നിങ്ങള്‍ക്കു നഷ്ടപ്പെടും.
ഈശ്വരനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനു ഒരുവന് ശിശുവിന്റെ നിഷ്ക്കളങ്കത ആര്‍ജ്ജിക്കണം. അവന്റെ മനസ്സ് പ്രശാന്തവുമാകണം. ഹാ! ഈശ്വരനോടുള്ള അനുസന്ധാനത്തിന്റെ ആ ആനന്ദം. .ഈശ്വരേച്ഛക്കു സദാ വിധേയനാകുന്ന ആ സുഖം. വിശ്വാസവും ഭക്തിയുംകൊണ്ട് ഈശ്വരനുമായി ബന്ധപ്പെടുമ്പോള്‍ ഒരുവനിലേക്കു പ്രവഹിക്കുന്ന ആ ശക്തി. അവ എങ്ങിനെയാണ് വാക്കുകളിലേക്കു പകര്‍ത്തുക?
വെറുതെ ഈശ്വരനാമം ഉരുവിടുന്നതല്ല ഈശ്വരനുമായി ബന്ധം പുലര്‍ത്തുന്നതാണ് സ്മരണ. ഈശ്വരനുമായി ആത്മബന്ധം പുലര്‍ത്തുകയും എവിടെ കഴിയുമ്പോഴും എന്തു ചെയ്യുമ്പോഴും ആ ആന്തരിക ബന്ധത്തില്‍ കുടികൊള്ളുകയും ചെയ്യുക. ഈശ്വരനല്ലാതെ ആരും നിങ്ങളുടെതായിട്ടില്ല. ഈശ്വരന് നിങ്ങളുടെ സ്വന്തമാണ്. സര്‍വ രക്ഷാഭാരവും ഈശ്വരനില്‍ അര്‍പ്പിക്കുക. ഈശ്വരനു ഏതു ഭാരവും വഹിക്കാന്‍ കഴിയും. പ്രേമപൂര്‍വ്വം ഈശ്വരനെ സമീപിക്കുവിന്‍.
(സമ്പാ: കെ.എന്‍.കെ.നമ്പൂതിരി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: