കൊച്ചി: മാലിദ്വീപില്‍ നിന്ന് ഐഎന്‍എസ് ജലാശ്വയില്‍ ഇന്നലെ കൊച്ചിയിലെത്തിയ യുവതി ആണ് കുഞ്ഞിനു ജന്മം നല്കി. തിരുവല്ല ഇരവിപേരൂര്‍ സ്വദേശിനി സോണിയ ജേക്കബാണ് (30) സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കിയത്. മാലിയില്‍ നഴ്സാണ് സോണിയ. സോണിയയുടെ ഭര്‍ത്താവ് ഷിജോ കേരളത്തില്‍ നഴ്സാണ്.പ്രസവത്തിനായി നാട്ടിലേക്ക് വരാനിരിക്കെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. നാവികസേന നടത്തിയ രക്ഷാപ്രവര്‍ത്തനമായ ഓപ്പറേഷന് സമുദ്ര സേതു സോണിയയ്ക്കും രക്ഷയായി.
തുറമുഖത്ത് ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷമാണ് സോണിയക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. കുഞ്ഞിന് അനക്കം കുറവാണെന്ന തോന്നലാണ് ആദ്യമുണ്ടായത്. തുടര്‍ന്ന് തൊട്ടടുത്തുള്ള മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കളമശ്ശേരിയില്‍ കിന്‍ഡര്‍ ആശുപത്രിയില്‍ എത്തിച്ചു. വൈകിട്ട് 5.40ന് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മുമ്പ് ആറു തവണ അബോര്‍ഷനായിട്ടുള്ള സോണിയയ്ക്ക് ഇന്നലെ സന്തോഷത്തിന്റെ ദിവസമായിരുന്നു. മാതൃനാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതിന്റെയും മാതൃദിനത്തില്‍ അമ്മയാകാന്‍ കഴിഞ്ഞതിന്റെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: