തിരുവനന്തപുരം: കര്‍ണ്ണാടകയില്‍ കുടുങ്ങിയ ആയിരക്കണക്കിന് മലയാളികളെ നാട്ടിലെത്തിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പയുടെ ഉറപ്പ്. ലോക് ഡൗണ്‍ കാരണം കര്‍ണ്ണാടകയില്‍ കുടുങ്ങിപ്പോയത് അസുഖ ബാധിതരും വിദ്യാര്‍ത്ഥികളും കുട്ടികളുമായ ആയിരക്കണക്കിന് മലയാളികളാണ്. ഇവരെ നാട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കെ.സുരേന്ദ്രന് കര്‍ണ്ണാടക മുഖ്യമന്ത്രിയെ ബന്ധപ്പെട്ടത്. ഇ-മെയില്‍ വഴിയും നേരിട്ടും സുരേന്ദ്രന്, യെദിയൂരപ്പയെ കാര്യങ്ങള്‍ ധരിപ്പിച്ചു.
മലയാളികളെ കേരളത്തിലെത്തിക്കുന്നതിന് കര്‍ണ്ണാടകയില്‍ നിന്നുള്ള പ്രത്യേക ബസ്സുകള്‍ ഏര്‍പ്പെടുത്തണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കര്‍ണാടക സര്‍ക്കാര്‍ അംഗീകരിച്ചു. കര്‍ണ്ണാടക ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികള്‍ ദിവസങ്ങളായി കേരളത്തിന്റെ അതിര്‍ത്തികളില്‍ നരകയാതന അനുഭവിക്കുകയാണ്. കേരളത്തിലേക്ക് കടത്തിവിടാത്തതിനാല്‍ കുഞ്ഞുങ്ങളും രോഗബാധിതരും ഉള്‍പ്പടെയുള്ളവര്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ ദുരിതത്തിലായി. മഴയിലും വെയിലിലും കഴിയേണ്ട അവസ്ഥയാണിവര്‍ക്കുള്ളത്. കര്‍ണ്ണാടകയിലെ വിവിധ ജില്ലകളിലായാണ് മലയാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെയെല്ലാം കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ വേണമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പയോട് സുരേന്ദ്രന് അഭ്യര്‍ത്ഥിച്ചു.
നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹമുള്ളവര്‍ക്ക് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് കുടുങ്ങിയ ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ , വിനോദ സഞ്ചാരികള്‍, തീര്‍ത്ഥാടകര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്കാണ് അവരവരുടെ സംസ്ഥാനത്തേക്ക് മടങ്ങിപ്പോകാനുള്ള സൗകര്യം ഒരുക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നാളെ മുതല്‍ കര്‍ണാടക ബസ് ഓടിച്ചു തുടങ്ങുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കര്‍ണാടകയുടെ പാസ് ആവശ്യപ്പെട്ടവരോട് കര്‍ണാടക ആര്‍ടിസി തിരികെ വിളിച്ച് ബസില്‍ പോകുന്നുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: