ചെന്നൈ: ബംഗളൂരുവില്‍ കുടുങ്ങിയ നഴ്സിങ് വിദ്യാര്‍ഥികളുമായി കേരളത്തിലേക്ക് സഞ്ചരിച്ച മിനി ബസ് തമിഴ്നാട്ടിലെ കാരൂരില്‍ അപകടത്തില്‍പ്പെട്ടു. ബസിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്ക്. കോട്ടയം, ഇടുക്കി സ്വദേശികളായ 24 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.
ബസ് ഡ്രൈവര്‍ക്കും രണ്ട് നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ക്കും സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സേലം കരൂരിലായിരുന്നു അപകടം. നഴ്സിംഗ് വിദ്യാര്‍ത്ഥികളും ഐ.ടി ജീവനക്കാരും ഉള്‍പ്പെടെയുള്ള സംഘമായിരുന്നു ബസില്‍. കരൂര്‍ ഹൈവേയില്‍ ലോറി ഇടറോഡിലേക്ക് പെട്ടെന്ന് തിരിയവേ പിന്നാലെ എത്തിയ ബസ് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.
പാസ് ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ കേരളത്തിലേക്ക് തിരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: