അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ക്യാന്‍സര്‍ ബാധിച്ചതായും ഗുരുതരാവസ്ഥയിലാണെന്നുമുള്ള വ്യാജ ട്വിറ്റര്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച നാലു പേര് ഗുജറാത്തില്‍ അറസ്റ്റില്‍. അഹമ്മദാബാദ് സ്വദേശികളായ ഫിറോസ് ഖാന്, സര്‍ഫറാസ്, സജ്ജാദ് അലി, ഷിറാസ് ഹുസൈന് എന്നിവരാണ് അറസ്റ്റിലായത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് ക്യാന്സറാണെന്ന തരത്തിലുള്ള ട്വീറ്റുകളും അതിന്റെ സ്ക്രീന്‍ ഷോട്ടുകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. തനിക്ക് ക്യാന്‍സറാണെന്നും മുസ്ലീങ്ങളടക്കം എല്ലാവരും തനിക്കായി പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചുള്ള അമിത് ഷായുടെ പേരിലുള്ള വ്യാജ ട്വീറ്റുകളാണ് ഇവര്‍ ബോധപൂര്‍വം പ്രചരിപ്പിച്ചത്. കോണ്‍ഗ്രസുമായി ബന്ധമുള്ളവരാണ് പ്രതികളെന്നാണ് സൂചന.
തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രംംഗത്തു വന്നിരുന്നു. മരണത്തിനായി വരെ ചിലര്‍ പ്രാര്‍ത്ഥിച്ചതായും എന്നാല്‍, ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലെന്നും ഷാ പ്രസ്താവനയില്‍ വ്യക്തമാക്കി.
അമിത് ഷായുടെ ആരോഗ്യാവസ്ഥ സര്‍ക്കാര്‍ വിശദീകരിക്കണമെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാക്കളാണ് ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ ചില കേന്ദ്രങ്ങള്‍ അമിത് ഷാ ബോണ്‍ ക്യാന്‍സറിന് ചികിത്സയിലാണെന്നും മരണാസന്നനാണെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: