തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഇടതുപക്ഷ സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തികനയവും അനിയന്ത്രിതമായ ധൂര്‍ത്തുമാണെന്ന് കേരള സ്റ്റേറ്റ്പെന്ഷനേഴ്സ് സംഘ്. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ വൈകിപ്പിക്കാന്‍ ഇത് ഒരു കാരണമല്ലെന്നും പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. പെന്‍ഷന്‍കാര്‍ക്ക് ഒരു വര്‍ഷത്തിലധികമായി കുടിശികയായിട്ടുള്ള ക്ഷാമാശ്വാസ ഗഡുക്കള്‍ അനുവദിക്കാനും,
പെന്ഷന് പരിഷ്കരണ നടപടികള്‍ ത്വരിതപ്പെടുത്താനും സര്‍ക്കാര്‍ ഉടന്‍ തയാറാകണം. ഏതു സാഹചര്യത്തിലായാലും നിര്‍ബന്ധപൂര്‍വം ശമ്പളവും മറ്റാനുകൂല്യങ്ങളും പിടിച്ചുവയ്ക്കുന്നത് അംഗീകരിക്കാനാവില്ല. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഇപ്പോള്‍ പിടിക്കുന്ന തുക മടക്കി നല്‍കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കണം. ഈ വിഷയത്തില്‍ ദേശീയബോധമുള്ള സര്‍വീസ് സംഘടനകള്‍ നടത്തുന്ന ഐതിഹാസിക പ്രവര്‍ത്തനങ്ങള്‍ക്ക് പെന്‍ഷനേഴ്സ് സംഘിന്റെ പൂര്‍ണ പിന്തുണ യോഗം വാഗ്ദാനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് എം.ജി. പുഷ്പാംഗദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വീഡിയോ മീറ്റിങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. സദാനന്ദന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ. അനില്‍കുമാര്‍, പി. രാജേന്ദ്രന്, ആര്.പി. മഹാദേവകുമാര്‍, എം. മോഹനന്, വി. ശ്രീനിവാസന്, ടി.എം. നാരായണന്, കെ. ബാലാമണി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: