മാവുങ്കാല്‍: ലോക്ക് ഡൗണ്‍ കാലത്ത് പട്ടിണിയില്‍ കഴിയുന്ന ഓട്ടോറിക്ഷാ തൊഴിലാളികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന് ഹോസ്ദുര്‍ഗ് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാവുങ്കാലില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു.
നിബന്ധനയോടെ ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്താന്‍ അനുവദിക്കുക, പട്ടിണിയിലായ ഓട്ടോ തൊഴിലാളികള്‍ക്ക് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് കുറഞ്ഞത് 5000 രൂപ തൊഴിലാളികളുടെ ബാങ്ക് എക്കൗണ്ടില്‍ നിക്ഷേപിക്കുക, സബ്സിഡി നിരക്കില്‍ പെട്രോള്‍, ഡീസല്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുക എന്നി ആവശ്യങ്ങള്‍ സമരക്കാര്‍ മുന്നോട്ട് വച്ചു.
പ്രതിഷേധത്തില്‍ ബിഎം എസ്സ് ഓട്ടോറിക്ഷാ തൊഴിലാളി ജില്ലാ സെക്രട്ടറി കെ.വി. ബാബു, വൈസ് പ്രസിഡണ്ടുമാരായ ഭരതന് കല്യാണ്‍ റോഡ്, കുഞ്ഞിരാമന് കാട്ടുകുളങ്ങര, മേഖലാ സെക്രട്ടറി രതീഷ് കല്യാണം, മാവുങ്കാല്‍ യൂണിറ്റ് പ്രസിഡണ്ട് കോമളന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: