ജനീവ: രണ്ടാം ലോകമഹായുദ്ധത്തിന്റെ 75-ാം അനുസ്മരണ ദിനത്തിലും (മെയ് എട്ട്) ലോകം മറ്റൊരു യുദ്ധത്തില്‍. ലോകയുദ്ധം ഏറ്റവും നാശം വിതച്ച പല രാജ്യങ്ങളും ഇന്ന് കൊറോണയുമായുള്ള ഏറ്റുമുട്ടലില്‍. കൊറോണ വൈറസ് വ്യാപനം വൈകി ശക്തിപ്രാ
പിച്ച റഷ്യയില്‍ മെയ് മൂന്ന് മുതല്‍ ദിവസവും പതിനായിരത്തിലധികം പുതിയ രോഗികള്‍. വൈറസ് വ്യാപനം ശക്തമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒരാഴ്ച കൊണ്ട് അഞ്ചാം സ്ഥാനത്തെത്തി റഷ്യ. 2300 പേര് ഗുരുതരാവസ്ഥയില്‍. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മോസ്കോയില്‍ ലോക്ഡൗണ്‍ മെയ് 31 നീട്ടി.
ലോകത്താകെ 40,32,871 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2,76,680 പേര് മരിച്ചു. 14 ലക്ഷം പേര്‍ക്ക് ഭേദമായി. എന്നാല്‍, 48,169 പേര് ഗുരുതരാവസ്ഥയില്‍. ബ്രിട്ടനിലും രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. കൊറോണയ്ക്കെതിരായ ബ്രിട്ടന്റെ പോരാട്ടത്തില്‍ രണ്ടാം ലോക മഹായുദ്ധകാല തലമുറയില്‍പ്പെട്ടവര്‍ ഏറെ അഭിമാനിക്കുന്നുവെന്ന് എലിസബത്ത് രാജ്ഞി ഇന്നലെ യുദ്ധ അനുസ്മരണത്തില്‍ ജനങ്ങളോട് പറഞ്ഞു.
ദക്ഷിണ കൊറിയയില്‍ നിശാക്ലബ്ബുകള്‍ കേന്ദ്രീകരിച്ച് വീണ്ടും കൊറോണ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതായി റിപ്പോര്‍ട്ട്. സോളിലെ മുഴുവന്‍ നിശാക്ലബ്ബുകളും ബാറുകളും അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: