മുംബൈ: കൊറോണയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഒരേ സമയം രണ്ട് ടീമുമായി രണ്ട് വ്യത്യസ്ത പരമ്പരകള്‍ കളിക്കുന്ന കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) പരിഗണിക്കുന്നു.
ഏകദിന-ടി 20 മത്സരങ്ങള്‍ക്ക് ഒരു ടീമിനെയും ടെസ്റ്റ് കളിക്കാന്‍ മറ്റൊരു ടീമിനെയും തെരഞ്ഞെടുക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഈ നീക്കം നടപ്പായാല്‍ കൂടുതല്‍ കളിക്കാര്‍ക്ക് ദേശീയ ടീമില്‍ അവസരം ലഭിക്കുമെന്നും ബിസിസിഐ ഒരു മുതിര്‍ന്ന ഉദ്യോഗ്സഥന് പറഞ്ഞു.
കൊറോണ നിയന്ത്രണവിധേയമായാല്‍ ഉടന്‍ ടെസ്റ്റിനും പരിമിത ഓവര്‍ മത്സരങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ടീമിനെ ഇറക്കി ഓരേ സമയം രണ്ട് പരമ്പരകള്‍ കളിച്ച് വരുമാനം ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. എന്നാല്‍ ഈ ആശയത്തിന് അന്തിമ തീരുമാനം ആയിട്ടില്ല.
ഈ ആശയം യാഥാര്‍ഥ്യമായാല്‍ ടെസ്റ്റിനും പരിമിത ഓവര്‍ മത്സരത്തിനും രണ്ട് വ്യത്യസ്ത ടീമുകളെ നിയമിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാകും ഇന്ത്യ. 2017 ല്‍ ഓസ്ട്രേലിയ ടെസ്റ്റിനും പരിമിത ഓവര്‍ മത്സരങ്ങള്‍ക്കും രണ്ട് വ്യത്യസ്ത ടീമുകളെ കളിപ്പിച്ചിരുന്നു.
പരമ്പരകളും ഐപിഎല്ലും നടക്കാത്തതിനാല്‍ ബിസിസിഐയുടെ വരുമാനം കുറഞ്ഞു. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതിനാല്‍ ഈ വര്‍ഷം ഐപിഎല്‍ റദ്ദാക്കുകയാണെങ്കില്‍ ബിസിസിഐയക്ക് 3800 കോടി നഷ്ടമുണ്ടാകും. കൊറോണ വ്യാപനത്തെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ച ഐപിഎല്‍ ഈ വര്‍ഷം നടക്കുന്ന കാര്യം സംശയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: