മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നിഷ്പക്ഷ വേദികളില്‍ നടത്തുന്നുള്ള നീക്കത്തിനെതിരെ വാറ്റ്ഫോര്‍ഡ് രംഗത്ത്. മത്സരങ്ങള്‍ നിഷ്പക്ഷവേദികളില് പുനരാരംഭിക്കാനുള്ള നീക്കം ശരിയല്ല. കുടുതല്‍ ടീമുകള്‍ ഇതിനെതിരെ രംഗത്ത് വരുമെന്ന് വാറ്റ്ഫോര്‍ഡ് ക്ലബ്ബ് ചീഫ് എക്സിക്യൂട്ടീവ് സ്കോട്ട് ഡക്സ്ബെറി പറഞ്ഞു.
ലീഗില്‍ ഇനി തൊണ്ണൂറ്റിരണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ജൂണില്‍ നിഷ്പക്ഷ വേദികളില്‍ മത്സരങ്ങള്‍ പുനരാരംഭിക്കാമെന്ന് പ്രതീക്ഷയിലാണ്് സംഘാടകര്‍. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടത്തുക.
പോയിന്റ് നിലയില്‍ വാറ്റ്ഫോര്‍ഡ് പതിനേഴാം സ്ഥാനത്താണ്. ഫെബ്രുവരിയില്‍ അവര്‍ സ്വന്തം തട്ടകത്തില്‍ പോയിന്റ് നിലയില്‍ മുന്നില്‍ നില്ക്കുന്ന ലിവര്‍ പൂളിനെ അട്ടിമറിച്ചിരുന്നു. സ്വന്തം തട്ടകത്തിന്റെ ആനുകൂല്യം മുതലാക്കിയാണ് വാറ്റ്ഫോര്‍ഡ് അന്ന് അട്ടിമറി വിജയം നേടിയത്. വാറ്റ്ഫോര്‍ഡിന്റെ ശേഷിക്കുന്ന ഹോം മാച്ചുകള്‍ നിഷ്പക്ഷ വേദിയില്‍ കളിക്കണമെന്നാണ് സംഘാടകര്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ ഈ നീക്കം ശരിയല്ലെന്നും ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നും സ്കോട്ട് ഡക്സ്ബെറി പറഞ്ഞു. പ്രീമിയര്‍ ലീഗില്‍ ഇരുപത് ടീമുകളാണുള്ളത്. ഇതില്‍ പതിനാല് ടീമുകള്‍ അനുകൂലമായി വോട്ട് ചെയ്താലേ മത്സരങ്ങള്‍ നിഷ്പക്ഷവേദിയില്‍ നടത്താനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: