പാഠം 47
രണ്ടു വഴിപോക്കര്‍ തമ്മിലുള്ള സംഭാഷണമാണ് ഇന്നത്തെ പാഠം
പ്രഥമഃ- കസ്ത്വം ഭോഃ? ഭവാന് കഃ അസ്തി? (താങ്കളാരാണ്?)
ദ്വിതീയഃ- കവിരസ്മി. അഹം കവിഃ അസ്മി (ഞാന്‍ കവിയാണ്)
പ്രഥമഃ – കാപ്യഭിനവാസൂക്തി സഖേ പഠ്യതാം.
നൂതനാഃ കവിതാഃ സന്തി കിം? പഠതു. (പുതിയ കവിതകളുണ്ടോ? കേള്‍ക്കട്ടെ)
ദ്വിതീയഃ- തൃക്താ കാവ്യകലൈവ സമ്പ്രതി മയാ. കാവ്യകലാ കാവ്യരചനാ അഹം ഉപേക്ഷിതവാന്. (ഞാന്‍ ഇപ്പോള്‍ കവിതയെഴുത്ത് നിര്‍ത്തി)
പ്രഥമഃ- കസ്മാദിദം? ശ്രൂയതാം. കിം അഭവത്. വദതു. (എന്ത് പറ്റി? പറയൂ.)
ദ്വിതീയഃ- ദോഷഗുണയോഃ വിവേചനം കര്‍ത്തും കശ്ചിത് യോഗ്യഃ ഇദാനീം നാസ്തി. കവിസഹൃദയഃ അപി നാസ്തി. (തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ പറ്റിയ ആളില്ല. യോഗ്യനായ ഒരു സഹൃദയനുമില്ല)
പ്രഥമഃ- ഓ.. പുനഃ കിം? (പിന്നെ എന്താ പ്രശ്നം?)
ദ്വിതീയഃ- അഥവാ അസ്തി ചേത് ദൈവാത് ന
നിര്‍മ്മത്സരഃ (അല്ലാ, ഉണ്ടെങ്കില്‍ തന്നെ ഭാഗ്യം കൊണ്ട് നിഷ്പക്ഷമതികളുമല്ല.)
ശ്ലോകം
കസ്ത്വം ഭോഃ! കവിരസ്മി
കാപ്യഭിനവാസൂക്തി സഖേ പഠ്യതാം
ത്യക്താ കാവ്യ കലൈവ സംപ്രതിമയാ,
കസ്മാദിതം? ശ്രൂയതാം
യഃ സമ്യക് വിവിനക്തി ദോഷഗുണയോ
സാരം, സ്വയം സത് കവിഃ
സോളസ്മിന് ഭാവക ഏവ നാസ്ത്യഥ
ഭവേ ദൈവാന്ന നിര്മ്മസരഃ
(കാവ്യ മീമാംസ രാജശേഖരന്.പി)
(നിങ്ങളാരാണ്? ഞാന്‍ കവി. എന്നാല്‍ പുതിയൊരു കവിത വരട്ടെ. ഇല്ല ഇപ്പോള്‍ കവിതയെഴുത്ത് നിര്‍ത്തിയിരിക്കുന്നു. അതെന്താത്? അതെ, തെറ്റുകുറ്റങ്ങള്‍ പറഞ്ഞു തരാന്‍ പറ്റിയ സഹൃദയര്‍ ഇല്ല. മാത്രമല്ല, സ്വയം കവിയാണെന്നു പറയാനും ആര്‍ക്കും ധൈര്യമില്ല. അങ്ങനെ ഉണ്ടെങ്കിലോ അയാള്‍ പക്ഷവാദിയും ആണ്. എന്ത് പ്രശ്ങ്ങളായാലും അവയെ സ്വന്തം കക്ഷിരാഷ്ട്രീയത്തിന്റേയും മതത്തിന്റേയും പക്ഷത്തുനിന്ന് നിരീക്ഷിക്കുന്നവരെ പരിഹസിക്കുകയാണിവിടെ അലങ്കാരികനായ രാജശേഖരന്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: