പ്രദീപ് ദാമോദരന്‍
വന്ദേ വേണുഗോപാലം
പരം വന്ദേ വേണുഗോപാലം!
എണ്ണിയാലൊടുങ്ങില്ല
നിന് പുണ്യകര്‍മങ്ങള്‍,
നിന്റെ നൂതന പഥങ്ങള്‍!
ആദര്ശനിഷ്ഠനായ് വന്നയാളിന്
ആശയം തന്നുള്ളിലാവാഹിച്ച്
സംഘപഥികനായ് നീ, ഭാരത
മസ്ദൂര്‍ സംഘപഥികനായ്!
രാഷ്ട്രദേവതയ്ക്കായി നീ
ഉഴിഞ്ഞുവച്ചു ജീവിതമഖിലം
സ്വയം വെയിലേറ്റ്
തണലേകും വന്‍ വൃക്ഷമായ്
തൊഴിലാളികള്‍ക്ക് താങ്ങായ്
തണലായ് തളിര് കാറ്റായ്
പറഞ്ഞാല്‍ തീരാത്ത ബന്ധങ്ങള്‍
പടുത്തു നീ ഹൃദയങ്ങളില്‍
പ്രാര്ത്ഥിക്കുകയാണിന്നു ഞാന്‍
വിളക്കണയാതിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: