അഹമ്മദാബാദ് : രാജ്യത്തെ കോവിഡ് വ്യാപനത്തിനെതിരെ യുദ്ധത്തില്‍ പോരാളിയായി സ്വയം മുന്നിട്ടിറങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കോവിഡ് വ്യാപനത്തിനെതിരെ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായാണ് പോരാടുന്നത്. സംസ്ഥാനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്.
ഗുജറാത്തില്‍ മൂന്നാം ഘട്ട ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും കോവിഡ് വ്യാപനം കുറയാത്തതിനെ തുടര്‍ന്ന് എയിംസ് മേധാവിയെ തന്നെ സംസ്ഥാനത്ത് ചികിത്സ ലഭ്യമാക്കുന്നതിനായി നിയോഗിച്ചിരിക്കുകയാണ് അമിത് ഷാ. എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ ഉടന്‍ തന്നെ വ്യോമസേന പ്രത്യേക വിമാനത്തില്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ എത്തി ഡോക്ടര്‍മാര്‍ക്ക് അവശ്യ നിര്‍ദ്ദേശങ്ങള്‍ നല്കി. ശ്വാസകോശരോഗ വിദഗ്ധനാണ് ഡോ. രണ്‍ദീപ് ഗുലേറിയ. ഇദ്ദേഹത്തിനൊപ്പം മെഡിസിന് വിഭാഗം ഡോക്ടറായ മനീഷ് സുരേജയും അഹമ്മദാബാദിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ച് നിര്‍ദ്ദേശങ്ങള്‍ നല്കി.
നഗരത്തിലെ എസ്വിപി ആശുപത്രിയും സംഘം സന്ദര്‍ശിക്കും. അഹമ്മാദാബാദ് സിവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയ ഡോ. ഗുലേറിയ, ചികിത്സാ രീതി സംബന്ധിച്ച് ഉപദേശം നല്കി. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായും ഇവര്‍ കൂടിക്കാഴ്ച നടത്തും.
ഗുജറാത്തില്‍ രോഗബാധയില്‍ ശമനം ഉണ്ടാകാതിരുന്നതോടെയാണ് ഈ നടപടി. 7,403 കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 449 പേര് ഇതുവരെ മരിച്ചു. 1,872 പേര് രോഗമുക്തി നേടി. കോവിഡ് വ്യാപനത്തില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് ഗുജറാത്ത്. രണ്ട് ദിവസമായി കേന്ദ്രസര്‍ക്കാര്‍ ശക്തമായ ഇടപെടലുകളാണ് ഗുജറാത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരം മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: