പാലക്കാട്: ഗുരുവായൂര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍. ഗുരുവായൂര്‍ പ്രശ്നം വര്‍ഗ്ഗീയത ആളിക്കത്തിക്കാനുള്ള ശ്രമമായി കാണുന്നതിന് ഉത്തരവാദി ആരണെന്നുള്ളതിന്റെ മറു ചോദ്യങ്ങള്‍ ഉന്നയിച്ചാണ് മറുപടി നല്‍കിയിരിക്കുന്നത്. ദേവസ്വം ആക്റ്റ് അനുവദിക്കാത്ത കാര്യം നടപ്പാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചിരുന്നെങ്കില്‍ ഈ വിഷയം ഉണ്ടാകുമായിരുന്നോ എന്ന് ശശികല ടീച്ചര്‍ ചോദിച്ചു. നിങ്ങള്‍ കാണിക്കുന്നതൊക്കെ കാണാന്‍ വിധിക്കപ്പെട്ട സമൂഹമല്ല ഹൈന്ദവ സമൂഹമെന്നും ടീച്ചര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബഹുമാനപ്പെട്ട മുഖ്യമന്ത്രി
ഗുരുവായൂര്‍ പ്രശ്നം വര്‍ഗ്ഗീയത ആളിക്കത്തിക്കാനുള്ള ശ്രമമായി അങ്ങ് കാണുന്നു. ആരാണ് ഉത്തരവാദി?
* ദേവസ്വം ആക്റ്റ് അനുവദിക്കാത്ത ആ കാര്യം അരുതെന്ന് അങ്ങ് ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ഈ വിഷയം ഉണ്ടാകുമായിരുന്നോ?
*ഗുരുവായൂര്‍ ക്ഷേത്ര വരുമാനം ഹിന്ദുക്കളുടേത് മാത്രമല്ലെന്ന് പറഞ്ഞ അങ്ങയുടെ രാഷ്ട്രീയ അടിമയെ തിരുത്താന്‍ അങ്ങ് തയ്യാറായോ?
*5 കോടിക്ക് പകരം 500 കോടിയുടെ സേവാ പ്രവര്‍ത്തനം ദേവസ്വം ബോര്‍ഡിന് സ്വയം ചെയ്യാമായിരുന്നില്ലേ ? ആരെങ്കിലും എതിര്‍ക്കുമായിരുന്നോ?
* പ്രത്യേക ഫണ്ട് സമാഹരിക്കാമായിരുന്നില്ലേ ?
*** നിങ്ങള്‍ കാണിക്കുന്നതൊക്കെ കാണാന്‍ വിധിക്കപ്പെട്ട സമൂഹമല്ല ഹൈന്ദവ സമൂഹം
** ഹിന്ദുവിന്റെ പട്ടിണിയും വേദനയും യാതനയും കാണാന്‍ ഇന്നു വരെ ഗുരുവായൂര്‍ എന്നല്ല ഏതെങ്കിലും ദേവസ്വം ബോര്‍ഡിന് കണ്ണുണ്ടായിട്ടുണ്ടോ?
* ഗതിയില്ലാത്ത ഹിന്ദു കുട്ടികളെ സംരക്ഷിക്കാന്‍ ഒരു കേന്ദ്രം ഇന്നുവരെ ദേവസ്വം ബോര്‍ഡ് ചിന്തിച്ചിട്ടുണ്ടോ?
* മിടുക്കരായ ഉണ്ണിക്കണ്ണന്മാരെ പഠിപ്പിക്കാന്‍ തയ്യാറുണ്ടോ?മെഡിസിനടക്കുള്ള കോഴ്സ്കള്‍ക്ക് പഠിക്കുന്ന ഒരു കുട്ടിയേയെങ്കിലും ദത്തെടുത്തിട്ടുണ്ടോ?
* നാഴി അരി ആ അട്ടപ്പാടിയിലെങ്കിലും നല്‍കിയിട്ടുണ്ടോ
* ഭക്തരായ കിഡ്നി, ലിവര്‍ രോഗികള്‍ക്ക് ഒരു പാരസെറ്റമോളെങ്കിലും കൊടുക്കാന്‍ ദേവസ്വം പദ്ധതിയുണ്ടോ?
* സത്യസായി മിഷന് സര്‍വ്വത്ര സൗജന്യമായി ആശുപത്രി നടത്തുന്നു. അതിലും വരുമാനമുള്ള 1500 കോടിക്കടുത്ത് സ്ഥിര നിക്ഷേപമുള്ള ഗുരുവായൂര്‍ ദേവസ്വം ആശുപത്രിയുടെ സ്ഥിതിയെന്ത്?
* തിരുപ്പതി ക്ഷേത്രം സംസ്കൃത മീഡിയത്തില്‍ താമസവും ഭക്ഷണവും അടക്കം എല്ലാം സാജന്യമായി ഉന്നത വിദ്യാഭ്യാസം നടത്തുന്നു. ഹൈന്ദവ വിഷയങ്ങളില്‍ അവരുടെ ചിലവില്‍ രാജ്യവ്യാപകമായി പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നു.. ഗുരുവായൂര്‍ ശ്രീകഷ്ണ കോളേജില്‍ മാനേജ്മെന്റ് സീറ്റോ ജോലിയോ ഏതെങ്കിലും കുചേലന്റെ മക്കള്‍ക്ക് കിട്ടുമോ?
* കണ്ണന് എവിടെയാണെന്നറിയാത്ത അങ്ങേക്ക് ആ അഞ്ചു കോടിയുടെ വില അറിയില്ല. കടം വാങ്ങിപ്പോലും കണ്ണനെ ഒരു നോക്കു കാണാന്‍ വരുന്നവന്റെ കണ്ണീരിന്റെ വിലയാണത്
* ബാലഗോകുലം അവരുടെ വിഷു കൈനീട്ടം അങ്ങയുടെ കയ്യില്‍ വെച്ചു തന്നതില്‍ ഒരു ബാലഗോകുലാംഗമായി തുടങ്ങി പിന്നീടതിന്റെ പലസ്ഥാനങ്ങളും വഹിച്ചിരുന്ന എന്നേ പോലുള്ളവര്‍ ഏറെ സന്തോഷിച്ചിട്ടുണ്ട്.
* പ്രളയസമയത്ത് മിസോറാം ഗവര്‍ണറായിരുന്ന ബഹുമാന്യ കുമ്മനവും കൊറോണക്കാലത്ത് മിസോറം ഗവര്‍ണര്‍ ബഹുമാനപ്പെട്ട ശ്രീധരന് പിള്ള സാറും അവരുടെ വിഹിതം അങ്ങയുടെ കൈയില്‍ വെച്ചു തന്നത് രാഷ്ട്രീയ ചിന്തകള്ക്കപ്പുറമല്ലേ ?
* മാതാ അമൃതാനന്ദമയി മഠം മൂന്നു കോടി രൂപ CM fund ല്‍ നല്കിയപ്പോള് ആരെങ്കിലും എതിരഭിപ്രായം പറഞ്ഞുവോ? അതുപോലല്ല ദേവസ്വം ബോര്‍ഡ് സംവിധാനം .രണ്ടു കൊല്ലമോ മൂന്നു കൊല്ലമോ സ്ഥാനത്തിരിക്കുന്നവരുടെ സ്വന്തമല്ല അവിടെയുള്ള പണവും മറ്റു സമ്പാദ്യങ്ങളും
ഇനി ചിന്തിക്കു .
* ഈ സമയത്ത് ഇങ്ങനെ ഒരു വിഷയം ഉണ്ടാക്കണമായിരുന്നോ?
പിന്നേ,
* Beef fest നടത്തിയപ്പോള്‍ …
10 ലക്ഷവുമായി വടക്കോട്ട് വണ്ടി കയറിയപ്പോള്‍ … താടകമാരേയും പൂതന മാരേയും ശബരിമലയിലേക്ക് തള്ളിക്കയറ്റിയപ്പോള്‍ …….. ഉണ്ടാകാത്ത വര്‍ഗ്ഗീയ വികാരം ഇപ്പോള്‍ ആളിക്കത്തുന്നെങ്കില് അങ്ങട്ട് കത്തട്ടെ. അതല്ലേ സാര്‍ അതിന്റെ ഒരു ശരി :
എന്ന്
കത്തിക്കാന്‍ കൂട്ടുനിന്ന ഒരു പ്രജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: