ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് രാജാക്കന്മാരില് ഒരാളായ രഞ്ജീത് സിംഗ് റാണയെ പഞ്ചാബ് പോലീസ് അറസ്റ്റുചെയ്തു. സിര്‍സയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തതെന്ന് പഞ്ചാബ് ഡിജിപി ദിങ്കർ ഗുപത പറഞ്ഞു.
റാണയുടെ സഹോദരനും പിടിയിലായിട്ടുണ്ട്. 532 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്ത കേസില്‍ ഹരിയാനയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റില്‍ നിന്നാണ് 2700 കോടി രൂപ വിലവരുന്ന 532 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തത്. ഈ ഇടപാടിന്റെ മുഖ്യസൂത്രധാരനായിരുന്നു റാണ.
പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാളുടെ കൂട്ടാളികളായ മറ്റുള്ളവര്‍ക്കുവേണ്ടി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: