ന്യൂദല്‍ഹി: പ്രവാസി മലയാളി സമൂഹത്തിന് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. വന്ദേഭാരത് മിഷന്റെ ആദ്യദിനം കേരളത്തിലേക്ക് മാത്രമാണ് വിമാന സര്‍വീസുകള്‍ നടത്തിയത്. ഗള്‍ഫ് മേഖലയിലുള്ള പതിനായിരക്കണക്കിന് മലയാളികള്‍ക്ക് മോദി സര്‍ക്കാര്‍ നല്കുന്ന പ്രാധാന്യത്തിന്റെ സൂചനയാണിത്. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് തുടര്‍ച്ചയായ സര്‍വീസുകള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
കുവൈറ്റില്‍ പൊതുമാപ്പ് കിട്ടിയവരെ മുഴുവന്‍ മടക്കിക്കൊണ്ടുവന്നാല്‍ മാത്രമേ ബാക്കി ഇന്ത്യക്കാരെ കൊണ്ടുവരാന്‍ കുവൈറ്റ് സര്‍ക്കാര്‍ അനുവദിക്കൂ എന്ന വ്യാജ വാര്‍ത്ത ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തിലൊരു പ്രശ്നങ്ങളും കുവൈറ്റുമായി ഇന്ത്യക്കില്ല. അനാവശ്യമായ പ്രചാരണങ്ങളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുനില്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: